Youths arrested | സിന്തറ്റിക് മയക്കുമരുന്നുമായി 2 വിൽപനക്കാർ അറസ്റ്റിൽ; ഡിജിറ്റൽ ത്രാസ് അടക്കം പിടികൂടി

 


കണ്ണൂർ: (www.kvartha.com) കേന്ദ്രഭരണ പ്രദേശമായ മയ്യഴിയിൽ വൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട. 20. 670 ഗ്രാം എംഡിഎംഎയുമായി രണ്ടുയുവാക്കൾ അറസ്റ്റിലായി. മാഹിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് നടത്തുന്നതായുള്ള രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ് എസ് പി ദീപികയുടെ നിർദേശാനുസരണം മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വിൽപനക്കാരെ പിടികൂടിയത്.
                                
Youths arrested | സിന്തറ്റിക് മയക്കുമരുന്നുമായി 2 വിൽപനക്കാർ അറസ്റ്റിൽ; ഡിജിറ്റൽ ത്രാസ് അടക്കം പിടികൂടി

പള്ളൂർ വയലിലെ കോ-ഓപറേറ്റീവ് കോളജിന് സമീപത്ത് വെച്ച് മാഹി പൊലീസ് സർകിൾ ഇൻസ്പെക്ടർ എ ശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണ്ണൂർ ജില്ലയിലെ റാശിദ് കെകെ (24), ഷാലിൻ റോബർട് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 60,000 രൂപ വിലമതിക്കുന്ന

20.670 ഗ്രാം എംഡിഎംഎ, യമഹ ബൈക്, 4420 രൂപ, തൂക്കം നോക്കാനുപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് എടിഎം കാർഡുകൾ, ഒരു പോസ്റ്റൽ കാർഡ്, തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രിയിലെ നാല് ഐഡി കാർഡുകൾ, ഒരു പേഴ്സ്, 20 പാകിംഗ് കവർ എന്നിവ പിടിച്ചെടുത്തു.

മാഹി, പള്ളൂർ എസ് എച് ഒ കെസി അജയകുമാർ, ക്രൈം ടീം അംഗങ്ങളായ എഎസ്ഐ കിഷോർ കുമാർ, എഎസ്ഐ പിവി പ്രസാദ്, പിസി ശ്രീജേഷ്, പിസി രാജേഷ് കുമാർ, പിസി രോഷിത് പാറമ്മേൽ, ഹോം ഗാർഡ് പ്രവീൺ എന്നിവരുംപരിശോധന സംഘത്തിലുണ്ടായിരുന്നു. മാഹിയിൽ ഇതാദ്യമായാണ് ഇത്രയധികം എംഡിഎംഎ പിടികൂടുന്നത്.

Keywords: 2 sellers arrested with synthetic drugs, Kerala,Kannur,News,Top-Headlines,Latest-News,Arrested,Drugs,Police.


സിന്തറ്റിക് മയക്കുമരുന്നുമായി 2 വിൽപനക്കാർ അറസ്റ്റിൽ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia