Injured | സ്‌കൂളിന് മുന്നിലെ സീബ്രാലൈന്‍ മുറിച്ചുകടന്ന സഹോദരികളായ വിദ്യാര്‍ഥിനികളെ അമിത വേഗതയില്‍ വന്ന ബൈക് ഇടിച്ചുതെറിപ്പിച്ചതായി പരാതി
Mar 21, 2024, 13:46 IST
പന്തളം: (KVARTHA) സ്‌കൂളിന് മുന്നിലെ സീബ്രാലൈന്‍ മുറിച്ചുകടന്ന സഹോദരികളായ വിദ്യാര്‍ഥിനികളെ അമിത വേഗതയില്‍ വന്ന ബൈക് ഇടിച്ചുതെറിപ്പിച്ചതായി പരാതി. എം സി റോഡില്‍ കുളനട മാന്തുക ഗവ. യുപിഎസ് സ്‌കൂളിലെ ഒന്ന്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പെട്ടത്. കുളനട ചരുവ് പറമ്പില്‍ ജിമ്മി ജോണിന്റെ മക്കളായ അലോന എസ് ജിമ്മി (11), അലീഷ എസ് ജിമ്മി (6) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനികളെ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക് ഓടിച്ചിരുന്ന പുനലൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കും പരുക്കേറ്റു. ഇവരെ ഗോകുലം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോം ഗാര്‍ഡ് കൈ കാണിച്ചിട്ടും നിര്‍ത്താതെ വന്നാണ് ബൈക് സഹോദരങ്ങളെ ഇടിച്ചുതെറിപ്പിച്ചതെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.
അമിത വേഗതയില്‍ ബൈക് ഓടിച്ചതിന് പന്തളം പൊലീസ് ബൈക് യാത്രക്കാര്‍ക്കെതിരെ കേസെടുത്തു. എംസി റോഡില്‍ മാന്തുക ഒന്നാം പുഞ്ചയ്ക്ക് സമീപത്തെ വളവില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Keywords: 2 School Students injured After Bike Accident, Pathanamthitta, News, Injured, Students, Hospitalized, Complaint, Treatment, Police, Booked, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.