Accidental Death | കെട്ടിടം പണിക്കായി തറ കീറുന്നതിനിടെ മണ്ണിടിഞ്ഞ് 2പേര്‍ മരിച്ചു

 


തിരുവനന്തപുരം: (www.kvartha.com) നെടുമങ്ങാട് കെട്ടിടം പണിക്കായി തറ കീറുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നെടുമങ്ങാട് കരകുളത്ത് കെല്‍ട്രോള്‍ ജന്‍ക്ഷന് സമീപം ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഊരൂട്ടമ്പലം സ്വദേശികളായ വിനയചന്ദ്രന്‍(36), ഷിബു എന്നിവരാണ് മരിച്ചത്.

Accidental Death | കെട്ടിടം പണിക്കായി തറ കീറുന്നതിനിടെ മണ്ണിടിഞ്ഞ് 2പേര്‍ മരിച്ചു

ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മാണ ജോലിയിലായിരുന്നു തൊഴിലാളികള്‍. ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണ് താഴേക്ക് ഇടിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂര്‍ക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നെടുമങ്ങാട് പൊലീസ് കേസെടുത്തു.

Keywords: 2 people died in a landslide while tearing up the floor for construction, Thiruvananthapuram, News, Accidental Death, Dead Body, Hospital, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia