തലയൂരാനാവാതെ തലശേരി: വീണ്ടും രണ്ടു പേര്‍ക്ക് കൂടി കോവിഡ് രോഗബാധ
Jun 3, 2020, 20:52 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 03.06.2020) കോവിഡ് കുരുക്കഴിയാതെ തലശേരി മേഖലയില്‍ പുതുതായി രണ്ടു പേര്‍ക്ക് കൂടി രോഗബാധയേറ്റു. ഇതോടെ കണ്ണൂര്‍ ജില്ലയിലെ രണ്ട് പ്രധാന ഹോട്ട്‌സ്പോട്ടുകളായ തലശേരി നഗരസഭയുടെയും ധര്‍മ്മടം പഞ്ചായത്തിന്റെയും സ്ഥിതി കൂടുതല്‍ വഷളായി. ബുധനാഴ്ച കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കു കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെയ് 19-ന് കുവൈത്തില്‍ നിന്ന് ഐ എക്‌സ് 790 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ധര്‍മടം സ്വദേശി 42കാരനാണ് ഒരാള്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ തലശ്ശേരി സ്വദേശി 35കാരനാണ് മറ്റൊരാള്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 238 ആയി. ഇതില്‍ 130 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി 49 കാരനും കണ്ണപുരം സ്വദേശി 33 കാരനും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 9361 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 94 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 29 പേരും, വീടുകളില്‍ 9150 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7813 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6970 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 6540 എണ്ണം നെഗറ്റീവാണ്. 843 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
Keywords: Kannur, Kerala, News, Thalassery, COVID19, Trending, 2 more covid positive in Thalassery

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.