ഐ.എഫ്.എഫ്.കെ.യുടെ മത്സരവിഭാഗത്തില്‍ രണ്ട് മലയാളചിത്രങ്ങള്‍
Dec 6, 2012, 11:55 IST
ADVERTISEMENT
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ.യുടെ മത്സരവിഭാഗത്തില്‍ രണ്ട് മലയാളചിത്രങ്ങള്‍. പ്രമുഖ സംവിധായകന് ടി.വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, നവാഗത സംവിധായകന് ജോയി മാത്യുവിന്റെ ഷട്ടര്‍ എന്നീ സിനിമകളാണ് പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ മാറ്റുരക്കുന്ന മലയാള ചിത്രങ്ങള്‍.
ജനകീയ സിനിമയിലൂടെ മലയാളിയുടെ ചലച്ചിത്ര ഭാവുകത്വം മാറ്റി മറിച്ച ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ പുരുഷനെ അവതരിപ്പിച്ച ജോണ്‍ മാത്യുവിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന ഷട്ടറിനെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
എഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ ചിത്രങ്ങള്‍ മല്‍സര വിഭാഗത്തില്‍ ഉണ്ടാകും. ഐ.എഫ്.എഫ്.കെ മല്‍സര വിഭാഗത്തില്‍ മൊത്തം 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
'മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ഏഴു സിനിമകള്‍ തിരഞ്ഞെടുത്തു. ആകാശത്തിന്റെ നിറം, ഇത്രമാത്രം, ഒഴിമുറി, ചായില്യം, ഫ്രൈഡേ, ഈ അടുത്ത കാലത്ത്, ഇന്ത്യന്‍ റുപ്പീ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.

Keywords: IFFK, Film Fest, Competition, Malayalam, Thiruvananthapuram, Kerala, Shattar, Malayalam News, Kerala Vartha, Indian Rupee, Friday, Ee adutha kalath, Show, 2 Malayalam films in IFFK contest
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.