SWISS-TOWER 24/07/2023

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു

 


ADVERTISEMENT

കാസര്‍കോട് : (www.kvartha.com 29.11.2016)  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു. കാസര്‍കോട് ബദിയടുക്ക പിലാങ്കട്ടയില്‍ ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ് - റിയാന ദമ്പതികളുടെ മകന്‍ റംസാന്‍ (നാല്), ഹമീദിന്റെ സഹോദരന്‍ ശബീര്‍ - നാഫിയ ദമ്പതികളുടെ മകന്‍ നസ്‌വാന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. 

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്നു കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അയല്‍പക്കത്തുംമറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കുട്ടികളെ കണ്ടത്. ആള്‍മറയുള്ള കിണറിന്റെ സമീപം കോണ്‍ക്രീറ്റ് ജെല്ലി കൂട്ടിവെച്ചിരുന്നു. ഇതുവഴിയായിരിക്കാം കുട്ടികള്‍ കിണറിന് മുകളില്‍ കയറിയതെന്നാണ് സംശയിക്കുന്നത്.

വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തി കുട്ടികളെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍
കഴിഞ്ഞില്ല. മൃതദേഹം ബദിയടുക്ക ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കുട്ടികളെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. നഫാനയാണ് റംസാന്റെ സഹോദരി. കഴിഞ്ഞദിവസം കാസര്‍കോട് ബാവിക്കരയില്‍ ബന്ധുക്കളായ രണ്ടു കുട്ടികള്‍ പുഴയില്‍ വീണ് മരിച്ചിരുന്നു. അതിനു പിന്നാലെയാണ് ജില്ലയെ നടുക്കുന്ന സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുട്ടികള്‍ കിണറ്റില്‍വീണ് മരിച്ചു

Also Read:
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉപരോധ സമരം

Keywords:  2 kids die after falling down a well, House, Children, Well, Couples, Son,Hospital, Dead Body, kasaragod, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia