ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രവാസി മലയാളികള്‍ ഒടുവില്‍ സത്യം തെളിഞ്ഞതോടെ ജയില്‍മോചിതരായി നാട്ടിലെത്തി
Feb 24, 2018, 11:27 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 24.02.2018) ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രവാസി മലയാളികള്‍ ഒടുവില്‍ സത്യം തെളിഞ്ഞതോടെ ജയില്‍മോചിതരായി നാട്ടിലെത്തി. കൊല്ലം സ്വദേശി ഷാജഹാന്, ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍ എന്നിവരാണ് 20 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയത്. മോഷണക്കേസ് ആരോപിക്കപ്പെട്ടാണ് ഇരുവര്‍ക്കും 20 വര്‍ഷം ഒമാന്‍ ജയിലില്‍ കഴിയേണ്ടിവന്നത്.
പാക്കിസ്ഥാനികളായ രണ്ട് പേര് ബാങ്ക് കൊള്ളയടിക്കുകയും രണ്ട് ഒമാനികളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. സന്തോഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാനികള്‍ ബാങ്ക് കുത്തിത്തുറന്നതെന്ന് തെളിഞ്ഞതോടെയാണ് ഇരുവരും ജയിലില്‍ അകപ്പെട്ടത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെയും ഉറ്റവരെയും നേരില്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ രംഗം വികാരഭരിതമായി. പിന്നീട് കരച്ചില് സന്തോഷത്തിന് വഴിമാറി. ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ ഹോമിക്കേണ്ടിവന്ന ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കണമെന്ന ആവശ്യം ഉയരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Jail, Malayalees, Police, Released, 2 Innocent Keralites released from Oman jail after 20 years imprisonment.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.