Accident | തലപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് 2 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലപ്പുഴ: (www.kvartha.com) വയനാട് തലപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്. വയനാട് എന്‍ജിനീയറിംഗ് കോളജ് അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭര്‍തൃമാതാവ് രമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Aster mims 04/11/2022

Accident | തലപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് 2 പേര്‍ക്ക് പരുക്ക്

അപകടത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്. പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ കാര്‍ പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് റോഡില്‍ നിന്നും മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗത തടസം ഉണ്ടായി.

വയനാട് മേപ്പാടിയിലും വാഹന അപകടം ഉണ്ടായി. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മേപ്പാടി പഞ്ചായത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മേപ്പാടി ചുണ്ട റൂടിലോടുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്.

Keywords: 2 Injured in Road Accident, Accident, Injured, Passengers, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia