Injured | റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്കുരുണ്ട് 5 ഇരുചക്രവാഹനങ്ങളില്‍ കയറിയിറങ്ങി 2 പേര്‍ക്ക് പരുക്ക്
Oct 26, 2023, 21:40 IST
ആമ്പല്ലൂര്‍: (KVARTHA) പുതുക്കാട് റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ട ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്കുരുണ്ട് അഞ്ച് ഇരുചക്രവാഹനങ്ങളില്‍ കയറിയിറങ്ങി രണ്ടുപേര്‍ക്ക് പരുക്ക്. ബസ് വരുന്നതു കണ്ട് വാഹനങ്ങള്‍ റോഡിലിട്ട് ഓടിമാറുന്നതിനിടെയാണ് ഇവര്‍ക്ക് പരുക്കേറ്റത്. ഇവര്‍ പുതുക്കാട് താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. ചേര്‍പ്പില്‍നിന്ന് പുതുക്കാട്ടേക്ക് വന്നിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്. ഗേറ്റ് തുറക്കുന്നതിന് വേണ്ടി കാത്തുനിന്ന ഇരുചക്രവാഹനങ്ങളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. പിറകില്‍ നിന്നിരുന്ന വാഹനയാത്രക്കാര്‍ ഓടിമാറിയത് കാരണം ഒഴിവായത് വന്‍ ദുരന്തം. രണ്ട് മീറ്ററോളം പിറകിലേക്ക് ഉരുണ്ട ബസ് ഇരുചക്രവാഹനങ്ങള്‍ അടിയില്‍പെട്ടതോടെ നില്‍ക്കുകയായിരുന്നു.
കയറ്റമുള്ള ഭാഗത്ത് ഗേറ്റിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബസ് പെട്ടെന്ന് പിറകിലേക്ക് ഇറങ്ങുകയായിരുന്നു. ബസിനടിയില്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
കയറ്റമുള്ള ഭാഗത്ത് ഗേറ്റിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബസ് പെട്ടെന്ന് പിറകിലേക്ക് ഇറങ്ങുകയായിരുന്നു. ബസിനടിയില്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
Keywords: 2 Injured in Bus Accident, Kochi, News, Bus Accident, Passengers, Injured, Hospitalized, Treatment, Vehicles, Railway Gate, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.