Booked | സ്‌കൗട് ആന്‍ഡ് ഗൈഡ് കാംപിനിടെ 2 വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരെ കേസ്
May 14, 2024, 16:46 IST
മലപ്പുറം: (KVARTHA) കരുളായി കരിമ്പുഴയില്‍ സ്‌കൗട് ആന്‍ഡ് ഗൈഡ് കാംപിനിടെ രണ്ടു വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് നടപടി. അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. 304 എ വകുപ്പ് പ്രകാരമാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്തത്.
വിദ്യാര്‍ഥിനികളുടെ മുങ്ങി മരണത്തില്‍ കാംപിലുണ്ടായിരുന്ന അധ്യാപകര്‍ക്കും ഉദ്യോഗസ്ഥനും വീഴ്ച വന്നുവെന്ന കണ്ടെത്തലിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്വിമ മുര്‍സിന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആഈശ റുദ എന്നിവരാണ് മരിച്ചത്. തിരൂര്‍ കല്‍പ്പകഞ്ചേരി എം എസ് എം സ്‌കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്.
Keywords: News, Kerala, Malappuram-News, Female Students, Drowned, Camp, Malappuram, Case, booked, Police, Teachers, Beat Forest Officer, 2 female students drowned during the camp in Malappuram; Case against teachers and beat forest officer.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.