കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക്
Oct 18, 2021, 20:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 18.10.2021) കോട്ടയം കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നാലരമണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍പെട്ട കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത്.
റാന്നിയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്തുനിന്ന് ചുങ്കപ്പാറയിലേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ എതിരേ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പ്രദേശവാസികള്‍ പുറത്തെടുത്തത്. പരിക്കേറ്റവര്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: 2 died vehicle accident in Kottayam, Kottayam, News, Dead, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

