Accidental Death | മലപ്പുറത്ത് ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാര്‍ഥികള്‍ മരിച്ചു
Aug 26, 2022, 13:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) മലപ്പുറത്ത് ബസും ബൈകും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം നടന്നത്. ബൈക് യാത്രികരായ വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍ (20), കീഴാറ്റുര്‍ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാന്‍ (17) എന്നിവരാണ് മരിച്ചത്.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച രണ്ടുപേരും പാണ്ടിക്കാട് അന്‍സാര്‍ കോളജിലെ വിദ്യാര്‍ഥികളാണ്. മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈകുമായിരുന്നു അപകടത്തില്‍പെട്ടത്. മൃതദേഹം മഞ്ചേരി മെഡികല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: 2 Died Bus Accident In Malappuram, Malappuram, News, Accidental Death, Students, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.