ചീഫ് സെക്രട്ടറിക്ക് പാര്‍ക്കാന്‍ തലസ്ഥാനത്ത് ഉയരുന്നത് രണ്ടുകോടിയുടെ ഔദ്യോഗിക വസതി
Jun 25, 2014, 10:48 IST
തിരുവനന്തപുരം: (www.kvartha.com 25.06.2014) ഐഎഎസ് അസോസിയേഷനും ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും തമ്മിലുള്ള പടലപ്പിണക്കം തുടരുന്നതിനിടെ രണ്ടുകോടി രൂപ മുടക്കി ചീഫ് സെക്രട്ടറിക്ക് തലസ്ഥാനത്ത് ഔദ്യോഗിക വസതി പണിയുന്നു. രാജ്യത്താദ്യമായാണ് ബ്യൂറോക്രസിയുടെ തലവന് ഇത്ര വലിയ തുക മുടക്കി ഔദ്യോഗിക വസതി നിര്‍മിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിര്‍മാണം. എസ്റ്റിമേറ്റ് തുക രണ്ടുകോടിയാണെങ്കിലും പണി പൂര്‍ത്തിയാകുമ്പോള്‍ അതു കടക്കുമെന്നാണു കണക്കുകൂട്ടല്‍.
തലസ്ഥാന നഗരത്തിന്റെ ഭാഗംതന്നെയായ സമീപപ്രദേശങ്ങളില്‍ ഭൂമിക്ക് ഏറ്റവും വിലയുള്ള കവടിയാറില്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലാണ് വീട് പണിയുന്നത്. ഭരത് ഭൂഷണിന്റെ കാലത്താണ് നിര്‍മാണമെങ്കിലും അദ്ദേഹവുമായി ഇപ്പോള്‍ കലഹിക്കുന്ന ചില ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെങ്കിലും ചീഫ് സെക്രട്ടറിയുടെ പദവിയിലിരുന്നുകൊണ്ട് ഈ ഔദ്യോഗിക വസതി ഉപയോഗിക്കാന്‍ സാധിച്ചേക്കും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദത്തില്‍ ഒരിടത്തും അത് പരാമര്‍ശിക്കപ്പെടുന്നേയില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് എന്നിവയാണ് തലസ്ഥാനത്തെ പ്രധാന അധികാര കേന്ദ്രങ്ങള്‍. എല്ലാ മന്ത്രിമാര്‍ക്കും ഔദ്യോഗിക വസതി ഉണ്ടെങ്കിലും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമുള്ളതുപോലെ ഓരോ വകുപ്പു മന്ത്രിമാര്‍ക്കും സ്ഥിരമായ വസതിയില്ല. ഉദാഹരണത്തിന്, കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ താമസിച്ചിരുന്ന കവടിയാറിലെ മന്‍മോഹന്‍ ബംഗ്ലാവില്‍ ഇപ്പോള്‍ താമസിക്കുന്നത് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ആണ്.
വി എസ് സര്‍ക്കാരിലെ സഹകരണ, ദേവസ്വം മന്ത്രി ജി സുധാകരന്‍ താമസിച്ചിരുന്ന അജന്തയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാറിനു നല്‍കിയത്. അതേസമയം, ക്ലിഫ് ഹൗസും കന്റോണ്‍മെന്റ് ഹൗസും പോലെ ചീഫ് സെക്രട്ടറിയുടെ സ്ഥിരം ഔദ്യോഗിക വസതിയാണ് കവടിയാറില്‍ പണി തീരുന്നത്. അതിനു പ്രത്യേകം പേരുമുണ്ടായേക്കും.
തലസ്ഥാന നഗരത്തിനു സമീപത്തെ പാറ്റൂരില്‍ അനധികൃത ഫഌറ്റിന് മന്ത്രിയുടെ വിലക്ക് മറികടന്ന് അനുമതി നല്‍കിയെന്ന ആരോപണം നേരിടുന്ന ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ മകളുടെ വിദേശപഠനവുമായി ബന്ധപ്പെട്ടും പഴി കേള്‍ക്കുകയാണ്.
എന്നാല്‍ സ്‌കോളര്‍ഷിപ്പ് കൊണ്ടാണ് മകള്‍ പഠിക്കുന്നത് എന്ന വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. ഫഌറ്റ് വിവാദത്തിലും തന്റെ ഭാഗത്ത് പിഴവു സംഭവിച്ചിട്ടില്ല എന്നാണ് നിലപാട്. എന്നാല്‍ ഐഎഎസ് അസോസിയേഷനിലെ ചിലരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപോര്‍ട്ടില്‍ അദ്ദേഹം കടുത്ത ഭാഷയില്‍ എഴുതിയതിലെ പകയാണത്രേ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കു പിന്നില്‍.
ഏതായാലും വിവാദം കത്തിപ്പടരുകയും അത് നിയമസഭയിലും പുറത്തും പടരുകയും ചെയ്യുന്നതിനിടെ ഔദ്യോഗിക വസതി നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചീഫ് സെക്രട്ടറി ഇടപെടുന്നില്ല എന്നാണു വിവരം. പൊതുമരാമത്ത് വകുപ്പ് സ്വന്തം നിലയില്‍ നിര്‍മാണവുമായി മുന്നോട്ടുപോവുകയാണ്. എന്നാല്‍ നിര്‍മാണത്തിന്റെ തുടക്കത്തില്‍ ഭരത് ഭൂഷണിന്റെ അഭിപ്രായങ്ങള്‍ ചോദിക്കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു.

Keywords: 2 Crore estimate for Chief secretaries official home, Thiruvananthapuram, IAS Officer, Chief Minister, Oommen Chandy, V.S Achuthanandan, Ganesh Kumar, Quarrel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.