Suspended | പിറവം വെള്ളച്ചാട്ടത്തില്‍ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം; 2 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
Aug 16, 2023, 16:18 IST
മൂവാറ്റുപുഴ: (www.kvartha.com) പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. റൂറല്‍ എസ് പി വിവേക് കുമാറാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പരീത്, ബൈജു എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവരെ ചൊവ്വാഴ്ച രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരീതിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ബൈജുവിനെ വിട്ടയച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. അവധി ദിവസമായതിനാല്‍ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ് ഭാഗത്തു നിന്നിരുന്ന യുവതികള്‍ ഉള്‍പെടുന്ന സംഘത്തോട് മഫ്തിയിലായിരുന്ന ഇരുവരും കയര്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
ഇതിനിടയിലാണ് ഒരാള്‍ അപമര്യാദയായി പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു. ഇതിനെതിരെ യുവതികള്‍ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയും ആരംഭിച്ചു. ഇതോടെ പ്രദേശവാസികള്‍ വളഞ്ഞുവച്ച ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിയ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പരീത്, ബൈജു എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവരെ ചൊവ്വാഴ്ച രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരീതിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ബൈജുവിനെ വിട്ടയച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. അവധി ദിവസമായതിനാല്‍ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ് ഭാഗത്തു നിന്നിരുന്ന യുവതികള്‍ ഉള്‍പെടുന്ന സംഘത്തോട് മഫ്തിയിലായിരുന്ന ഇരുവരും കയര്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords: 2 cops suspended for misbehaving with women at Areekal Water Falls, Kochi, News, Complaint, Cops Suspended, Misbehaving With Women, Areekal Water Falls, Probe, Natives, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.