Arrested | മുഴപ്പിലങ്ങാട് ബീചില്‍ നവീകരണത്തിനായി കൊണ്ടുവന്ന രണ്ടേകാല്‍ ലക്ഷത്തിന്റെ കമ്പി മോഷ്ടിച്ചെന്ന കേസില്‍ 2 പേര് അറസ്റ്റില്‍
                                                 Sep 15, 2023, 22:50 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            തലശേരി: (www.kvartha.com) മുഴപ്പിലങ്ങാട് ബീച് നവീകരണത്തിനായി ബംഗ്ലൂരുവില്‍ നിന്ന് കൊണ്ടുവന്ന കമ്പി മോഷ്ടിച്ച് വില്പന നടത്തിയെന്ന കേസില്‍ ലോറി ഡ്രൈവറും ക്ലീനറും പൊലീസ് പിടിയില്‍. ഷിമോഗ സ്വദേശിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പീര്‍(36), ക്ലീനര്‍ ബംഗ്ലൂരു പൊലീസ് സ്റ്റേഷന് പരിധിയിലെ ഉത്തം(43) എന്നിവരാണ് പിടിയിലായത്. കാഞ്ഞങ്ങാട്ടു നിന്നാണ് ഇവരെ എടക്കാട് പൊലീസ് പിടികൂടിയത്. 
 
 സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 
 
മുഴപ്പിലങ്ങാട് ബീച് നവീകരണത്തിനായി ബംഗ്ലൂരുവില്‍ നിന്നാണ് നാലു ലോറികളിലായി കമ്പികള്‍ കൊണ്ടുവന്നത്. അതില്‍ ഒരു ലോറിയിലെ പത്തു ടണ്‍ കമ്പികളാണ് പ്രതികള്‍ മോഷ്ടിച്ചുവില്പന നടത്തിയത്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. കമ്പികള്‍ ഇറക്കി പ്രതികള്‍ പോയ ശേഷം സൈറ്റ് എന്‍ജിനിയര്‍ രാഹുലിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് കമ്പികളില്‍ കുറവുളളതായി വ്യക്തമായത്.
 
തുടര്‍ന്ന് എടക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപ വിലവരുന്ന കമ്പികളാണ് മോഷണം പോയത്. ഇതേ തുടര്‍ന്ന് എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികളെ കാഞ്ഞങ്ങാട്ടു നിന്നും പിടികൂടിയത്.
   
  Keywords:  2 Arrested For Steel Robbery Case, Kannur, News, Arrested, Steel Robbery, Police, Booked, Complaint, Probe, Kanhangad, Kerala News. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.