Arrested | പൂജ നടത്തിയാല്‍ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 14 പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന കേസില്‍ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) പൂജ നടത്തിയാല്‍ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്ന കേസില്‍ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റില്‍. കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശിവദാസന്‍ (47), ജിഷ (46) എന്നിവരാണ് അറസ്റ്റിലായത്.

Arrested | പൂജ നടത്തിയാല്‍ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 14 പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന കേസില്‍ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റില്‍

ഫറോക്ക് പൊലീസ് ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. വടകര കരിമ്പനപ്പാലം സ്വദേശിയുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ശിവദാസനും ജിഷയും ചേര്‍ന്ന് ഇവരുടെ 12 ലക്ഷം രൂപയും 14 പവന്‍ സ്വര്‍ണവും തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പ്രത്യേക പൂജകള്‍ നടത്തിയാല്‍ രോഗശാന്തിയും കുടുംബത്തിന് ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ പലപ്പോഴായി പരാതിക്കാരിയില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും ഇവര്‍ കൈക്കലാക്കിയത്.

വടകരയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപലാണ് തട്ടിപ്പിന് ഇരയായത്. ഇതേ സ്‌കൂളിലെ അധ്യാപികയാണ് പിടിയിലായ ജിഷ. രോഗശാന്തിക്ക് ശിവദാസന്റെ പൂജ ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജിഷ വഞ്ചിക്കുകയായിരുന്നു. ചോറോട് സ്വദേശിയുടെ ഭാര്യയായ ജിഷ ഭര്‍ത്താവ് മരിച്ചശേഷം ശിവദാസനോടൊപ്പം വടകര പുതിയാപ്പിലാണ് താമസം. പ്രിന്‍സിപലിന്റെ ഭര്‍ത്താവ് രോഗബാധിതനാണെന്ന് അറിഞ്ഞ ജിഷ തട്ടിപ്പിന് അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.

ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനുശേഷവും തുടര്‍ചയായി പണം ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ക്കെതിരെ സ്വദേശമായ ഫറോക്കിലെ പൊലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു. കേസ് രെജിസ്റ്റര്‍ ചെയ്ത ഫറോക്ക് പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നു പിടികൂടിയത്. സംഘം കൂടുതല്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. സമാനമായ രീതിയില്‍ പലരില്‍ നിന്നായി ഇവര്‍ പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
Aster mims 04/11/2022

Keywords: 2 arrested for cheating case, Kozhikode, News, Cheating Case, Railway Station, Gold, Arrested, Complaint, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia