Arrested | യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തെന്ന കേസില്‍ 2 പേര്‍ പിടിയില്‍; സംഭവം തട്ടുകടയില്‍ നിന്നും ഭക്ഷണസാധനം വാങ്ങി ബൈകില്‍ കയറാന്‍ ഒരുങ്ങുന്നതിനിടെ
Sep 15, 2022, 11:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിപ്പാട്: (www.kvartha.com) യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. കാര്‍ത്തികപ്പള്ളി സ്വദേശി വിഷ്ണു (29), പിലാപ്പുഴ സ്വദേശി ആദര്‍ശ് (30) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് 3.30-ഓടെ ദേശീയപാതയില്‍ വെട്ടുവേനി ജന്‍ക്ഷനിലെ തട്ടുകടയ്ക്കു സമീപമാണു സംഭവം. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു(26)വിനാണ് മര്‍ദനമേറ്റത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈകില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ബീഫ് ഫ്രൈ പിടിച്ചുവാങ്ങി വിഷ്ണുവിനെ ആക്രമിച്ചശേഷം പ്രതികള്‍ കാറില്‍ക്കയറിപ്പോവുകയായിരുന്നു.
ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി എസ് ശ്യാംകുമാറിന്റെ മേല്‍നോട്ടത്തിലെ പ്രത്യേക സംഘമാണു രണ്ടുപേരെയും പിടികൂടിയത്. എസ് ഐ ഗിരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നൗശാദ്, സിവില്‍ പൊലിസ് ഓഫിസര്‍ എ നിശാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: 2 arrested for attacking youth, Alappuzha, News, Local News, Attack, Food, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

