Bail | തട്ടുകടയില്‍ നിന്നും ഭക്ഷണ സാധനങ്ങളുമായി വരികയായിരുന്ന യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തെന്ന കേസില്‍ 2 പ്രതികള്‍ക്കും ജാമ്യം; പിടിയിലായവരില്‍ ഒരാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ്
Sep 15, 2022, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) തട്ടുകടയില്‍ നിന്നും ഭക്ഷണ സാധനങ്ങളുമായി വരികയായിരുന്ന യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികള്‍ക്കും ജാമ്യം. കാര്‍ത്തികപ്പള്ളി സ്വദേശി വിഷ്ണു(29) പിലാപ്പുഴ സ്വദേശി ആദര്‍ശ്(30) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞദിവസമാണ് ഇരുവരെയും ഹരിപ്പാട് പൊലീസ് പിടികൂടിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സെപ്റ്റംബര്‍ രണ്ടാം തീയതി വൈകിട്ട് ദേശീയപാതയിലെ വെട്ടുവേനി ജന്‍ക്ഷനിലെ തട്ടുകടയ്ക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈകില്‍ മടങ്ങുകയായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ യുവാവിനെയാണ് പ്രതികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈയും തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു.
മദ്യലഹരിയിലായിരുന്നു പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. യുവാവിനെ പിടിച്ചുനിര്‍ത്തി മര്‍ദിച്ച ശേഷം ബീഫ് ഫ്രൈ കൈക്കലാക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയായ വിഷ്ണു നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഹരിപ്പാട്, കരിയിലക്കുളങ്ങര സ്റ്റേഷനുകളില്‍ കേസുകളുണ്ട്. അക്രമം നടത്തിയശേഷം എറണാകുളത്തേക്ക് മുങ്ങുകയാണ് ഇയാളുടെ പതിവ്.
Keywords: 2 arrested for attacking youth and snatching beef fry in Harippad got bail, Alappuzha, News, Attack, Food, Arrested, Police, Bail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.