SWISS-TOWER 24/07/2023

ജ­യില്‍­ചാടിയ പ്ര­തി­ക­ളെ കാ­ട്ടി­ലേ­ക്ക് ക­യ­റ്റി­വിട്ട 2 പേര്‍ അ­റ­സ്റ്റില്‍

 


 ജ­യില്‍­ചാടിയ പ്ര­തി­ക­ളെ കാ­ട്ടി­ലേ­ക്ക് ക­യ­റ്റി­വിട്ട 2 പേര്‍ അ­റ­സ്റ്റില്‍
കാസര്‍­കോട്: സ­ബ് ജ­യില്‍ വാര്‍ഡ­നെ കു­ത്തി­വീ­ഴ്­ത്തി ത­ട­വു­ചാടി­യ മൂ­ന്ന് പ്ര­തി­കള്‍­ക്ക് ഭക്ഷ­ണം നല്‍­കു­കയും അവ­രെ കാ­ട്ടി­ലേ­ക്ക് ക­യ­റ്റി­വി­ട്ട് സ­ഹാ­യി­ക്കു­കയും ചെയ്­ത രണ്ട് പേ­രെ പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്തു. മു­ള്ളേ­രി­യ­യി­ലെ ന­യന്‍ (30), വി­നോ­ദ് (22) എ­ന്നി­വ­രെ­യാ­ണ് കാസര്‍­കോ­ട് സി.ഐ­യു­ടെ ചുമ­ത­ല­വ­ഹി­ക്കു­ന്ന ആ­ദൂര്‍ സി.ഐ. എ. സ­തീ­ഷ്­കു­മാര്‍ അ­റ­സ്­റ്റു­ചെ­യ്­തത്.

കോട്ട­യം മു­ണ്ടക്ക­യം സ്വ­ദേ­ശിയും ആ­ദൂ­രില്‍ താ­മ­സ­ക്കാ­ര­നുമാ­യ രാ­ജന്‍ എ­ന്ന തെ­ക്കന്‍ രാ­ജന്‍ (62), കര്‍­മ്മ­ന്തൊ­ടി ക്ലാ­വ­ടുക്ക­ത്തെ രാ­ജേ­ഷ് (35), മ­ഞ്ചേ­ശ്വ­രം ഹൊ­സ­ബെ­ട്ടു­വി­ലെ മു­ഹമ്മ­ദ് റ­ഷീ­ദ് (32) എ­ന്നി­വ­രെ­യാ­ണ് ഇ­വര്‍ ഭ­ക്ഷ­ണവും മ­റ്റും നല്‍­കി സ­ഹാ­യി­ച്ച് ആ­ദൂര്‍ സര്‍്­ക്കാര്‍ വ­ന­ത്തി­ലേ­ക്ക് ക­യ­റ്റി­വി­ട്ട­ത്. ത­ട­വു­ചാ­ടി­യ­വര്‍­ക്ക് സ­ഹാ­യം നല്‍കിയ പ്ര­തിക­ളെ ചൊ­വാഴ്­ച ഉ­ച്ച­യോ­ടെ കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കും.

അ­തി­നി­ടെ പ്ര­തിക­ളെ ക­ണ്ടെ­ത്താന്‍ പോ­ലീ­സ് ആ­ദൂര്‍ വ­ന­ത്തില്‍ ഒ­രാ­ഴ്­ച­യാ­യി ന­ട­ത്തു­ന്ന തെ­ര­ച്ചില്‍ ഇ­പ്പോഴും തു­ട­രു­ക­യാണ്. നി­ബി­ഡ വ­ന­ഭൂ­മിയാ­യ ആ­ദൂര്‍ റി­സര്‍­വ് വ­ന­ത്തില്‍ പോ­ലീസി­നോ­ടൊ­പ്പം കാസര്‍­കോ­ട് സ­ബ് ജ­യി­ലി­ലെ ജീ­വ­ന­ക്കാരും തി­ര­ച്ചി­ലില്‍ ഏര്‍­പെ­ട്ടി­ട്ടുണ്ട്. പോ­ലീ­സ് വ­ന­പാ­ല­ക­രു­ടെ സ­ഹാ­യവും തേ­ടി­യി­ട്ടു­ണ്ട്. കാസര്‍­കോ­ട് സ­ബ് ജ­യില്‍ അ­ട­ച്ചിട്ടു­കൊ­ണ്ടാ­ണ് പോ­ലീ­സി­നെ സ­ഹാ­യി­ക്കാന്‍ ജ­യില്‍ ജീ­വ­ന­ക്കാ­രെയും തെ­ര­ച്ചി­ലി­ന് വി­ട്ടി­രി­ക്കു­ന്ന­ത്.

ഗ്രൂ­പ്പു­തി­രി­ഞ്ഞാ­ണ് കാ­ട്ടി­നു­ള്ളില്‍ പ്ര­തി­കള്‍­ക്കു­വേ­ണ്ടി പോ­ലീ­സ് തെ­ര­ച്ചില്‍ ന­ട­ത്തി­വ­രു­ന്നത്. തെ­ര­ച്ചില്‍ ഏ­താനും ദി­വ­സ­ങ്ങള്‍­കൂ­ടി ന­ടത്തി­യ ശേ­ഷം പ്ര­തിക­ളെ ക­ണ്ടെ­ത്താ­ന്‍ ക­ഴി­ഞ്ഞി­ല്ലെ­ങ്കില്‍ തി­ര­ച്ചില്‍ അ­വ­സാ­നി­പ്പി­ക്കു­മെ­ന്ന് പോ­ലീ­സ് കേ­ന്ദ്ര­ങ്ങള്‍ സൂ­ച­ന നല്‍കി. പ്ര­തി­ക­ളെ പി­ടി­കൂ­ടാന്‍ ഒ­രാ­ഴ്ച്ച­ത്തെ സമ­യം ജ­യില്‍ ജീ­വ­ന­ക്കാര്‍­ക്ക് ജ­യില്‍ ഡി.ജി.പി. നല്‍­കി­യി­ട്ടുണ്ട്. അ­തിന­കം പ്ര­തിക­ളെ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞി­ല്ലെ­ങ്കില്‍ ഉ­ത്ത­ര­വാ­ദി­ത്വ­ത്തില്‍ വീ­ഴ്­ച­വ­രു­ത്തി­യ­തിന് ജീ­വ­ന­ക്കാര്‍­ക്കെ­തി­രെ ന­ടപ­ടി സ്വീ­ക­രി­ക്കു­മെന്ന് ഡി.ജി.പി. ഡോ. അ­ല­ക്‌­സാ­ണ്ടര്‍ ജേ­ക്ക­ബ് മു­ന്ന­റി­യി­പ്പ് നല്‍­കി­യി­ട്ടു­ണ്ട്.

Keywords: Kasaragod, Jail, Arrest, Food, Missing, Accused, Police, Kerala, Adoor, DGP, CI, Raid, Forest, Warden, Malayalam News, Kerala Vartha, 2 arrested for assisting escaped jail inmates
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia