19കാരിയായ സുചിത്രയുടെ മരണത്തില്‍ സ്ത്രീധന പീഡനത്തിന് ഭര്‍തൃമാതാപിതാക്കള്‍ അറസ്റ്റില്‍

 


ആലപ്പുഴ: (www.kvartha.com 26.07.2021) ആലപ്പുഴ വള്ളികുന്നത്ത് 19 കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് സ്ത്രീധന പീഡനത്തിന് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് പൊലീസ് കോടതിയില്‍ റിപോര്‍ട് നല്‍കും.

19കാരിയായ സുചിത്രയുടെ മരണത്തില്‍ സ്ത്രീധന പീഡനത്തിന് ഭര്‍തൃമാതാപിതാക്കള്‍ അറസ്റ്റില്‍

ജൂണ്‍ 22-നാണ് സുചിത്രയെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ സുലോചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 21-നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം. സൈനികനായ വിഷ്ണു മേയില്‍ ജോലി സ്ഥലമായ ജാര്‍ഖണ്ഡിലേക്ക് മടങ്ങിയിരുന്നു.

Keywords:  19-year-old Suchitra's death; Husband's  parents arrested for dowry abuse, Alappuzha, News, Hang Self, Police, Arrested, Dowry, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia