Found dead | ബത്തേരിയില്‍ ആശുപത്രി കോംപൗണ്ടില്‍ 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

 


വയനാട്: (www.kvartha.com) ബത്തേരിയില്‍ ആശുപത്രി കോംപൗണ്ടില്‍ 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബത്തേരി താലൂക് ആശുപത്രി കോംപൗണ്ടിലാണ് സംഭവം. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്.

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്ഷരയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Found dead | ബത്തേരിയില്‍ ആശുപത്രി കോംപൗണ്ടില്‍ 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
Keywords: 19 year old girl found dead in hospital compound, Wayanadu, News, Dead Body, Complaint, Police, Girl, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia