Died | പാപ്പിനിശ്ശേരിയില്‍ കോളജ് ബസില്‍ കുഴഞ്ഞുവീണ 19കാരിയായ വിദ്യാര്‍ഥിനി മരിച്ചു
Jun 22, 2024, 20:42 IST
പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്വിമത്തുല്‍ സിടി ശസിയ ആണ് മരിച്ചത്
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കണ്ണൂര്‍: (KVARTHA) പാപ്പിനിശേരിയില്‍ 19 വയസുകാരി കോളജ് ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്വിമത്തുല്‍ സിടി ശസിയ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വിളയാങ്കോട് എംജിഎം കോളജിലെ ബി.ഫാം വിദ്യാര്‍ഥിയാണ്.
രാവിലെ കോളജിലേക്കുള്ള യാത്രയ്ക്കിടെ കോളജ് ബസില്‍ വച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലും ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.