കാവില്‍ ദര്‍ശനത്തിനെത്തിയ അധ്യാപികയുടെ ബാഗ് കവര്‍ന്ന കേസില്‍ 19 കാരന്‍ പിടിയില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 28.01.2018) കാവില്‍ ദര്‍ശനത്തിനെത്തിയ അദ്ധ്യാപികയുടെ ബാഗ് കവര്‍ന്ന കേസില്‍ 19 കാരന്‍ പിടിയില്‍. പാലാ കുടയ്ക്കച്ചിറ ആടുമല കോളനി ഭാഗത്ത് ഇല്ലിക്കല്‍ മനുവാണ് (19) പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അമ്പലപ്പുറത്ത് കാവില്‍ ദര്‍ശനത്തിനെത്തിയ പാലാ ഗവ. സ്‌കൂളിലെ അദ്ധ്യാപിക കൃഷ്ണകുമാരിയുടെ ബാഗാണ് കവര്‍ന്നത്. ബാഗില്‍ വില കൂടിയ ഫോണും പണവും ഉണ്ടായിരുന്നു.

മോഷ്ടിച്ചെടുത്ത മൊബൈലില്‍ കൂട്ടുകാരനെ വിളിച്ചതാണ് മനുവിന് വിനയായത്. സൈബര്‍ സെല്‍വഴി സുഹൃത്തിനെ ഷാഡോ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മനുവിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് മനുവിനെ പിടികൂടുകയായിരുന്നു. ഫോണും പണവും എടുത്ത ശേഷം കത്തീഡ്രല്‍ പള്ളിക്ക് സമീപം ബാഗ് ഒളിപ്പിക്കുകയായിരുന്നു. ബാഗ് മനു പോലീസിന് കാട്ടിക്കൊടുത്തു. എ.ടി.എം കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിലയേറിയ രേഖകള്‍ ബാഗിലുണ്ടായിരുന്നു.

കാവില്‍ ദര്‍ശനത്തിനെത്തിയ അധ്യാപികയുടെ ബാഗ് കവര്‍ന്ന കേസില്‍ 19 കാരന്‍ പിടിയില്‍

പാലാ ഡിവൈ.എസ്.പി. വി.ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ കെ അരമനയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അംഗങ്ങളായ സുനില്‍കുമാര്‍, ദേവനാഥന്‍, വിനയരാജ് എന്നിവരാണ് അന്വേഷണം നടത്തിയത്. സമാനമായ മൂന്ന് മോഷണകേസുകള്‍ മനുവിന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി മനുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, Theft, Custody, Police, Bag, 19 Years Old Boy, Women, Mobile Phone, 19 year old boy held for Stolen case
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia