Arrest | വളപട്ടണത്ത് പോക്സോ കേസില്‍ 18 വയസുകാരനും കൗമാരക്കാരനും അറസ്റ്റില്‍
Jun 16, 2023, 23:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പതിനെട്ടുവയസുകാരനും കൗമാരക്കാരനും അറസ്റ്റില്‍. വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തുവയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനി സ്കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് പീഡനവിവരം പുറത്തുപറയുന്നത്.
2020 ഒക്ടോബര്‍ ഒന്നുമുതല്‍ 31വരെയുളള ഒരുമാസക്കാലയളവില്‍ പെണ്‍കുട്ടിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ ഇവര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പതിനെട്ടുവയസുകാരനെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. നിയമനടപടികള്‍ക്കു ശേഷം കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: 18-year-old boy and teenager arrested in Valapattanam POCSO case, Kannur, News, Molestation, Police, Arrest, POCSO case, Teenager, Police Station, Girl, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

