Ganja seized | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 18 കിലോ കഞ്ചാവ് പിടികൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആള്‍പാര്‍പ്പില്ലാത്ത പഴയ റെയില്‍വേ ക്വാര്‍ടേഴ്സില്‍ നിന്ന് 18 കിലോഗ്രാം കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് എക്സൈസ്, ആര്‍പിഎഫ്, റെയില്‍വേ പൊലീസ് എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയിലായിരുന്നു.

Ganja seized | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 18 കിലോ കഞ്ചാവ് പിടികൂടി

ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി, എ എസ് ഐ വിവി സഞ്ജയ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എംകെ സജീവന്‍, രതീഷ് കുമാര്‍, കെ സജേഷ്, കോണ്‍സ്റ്റബിള്‍ എംപി ബശീര്‍, കെ ശാജിത്ത്, റെയില്‍വേ പൊലീസ് എസ് ഐ ആര്‍പി അനീഷ്, കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസര്‍ പികെ സര്‍വജ്ഞന്‍, സിഇഒമാരായ എന്‍ രജിത് കുമാര്‍, എം സജിത്, കെപി റോഷി, സിഎച് റിശാദ്, പി നിഖില്‍, ഡ്രൈവര്‍ സി അജിത്, ഐബി പ്രിവന്റീവ് ഓഫീസര്‍ സിവി ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Keywords:  18 kg ganja seized from Kannur railway station premises, Kannur, News, Ganja, Seized, RPF, Seized, Police, Malayalam News, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia