SWISS-TOWER 24/07/2023

18 ലക്ഷത്തിന്റെ ആയുധ കരാര്‍ വെട്ടിപ്പ്; മുഖ്യ പ്രതി പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്‌സ് ലിമിറ്റഡിന് പ്രതിരോധ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍നിന്ന് കരാര്‍ ലഭിക്കാനായി 18 ലക്ഷം രൂപ കമീഷന്‍ കൈപറ്റിയ സുബി മല്ലിയെ സി ബി ഐ അറസ്റ്റ് ചെയ്തു. മുംബൈല്‍ പ്രവര്‍ത്തിക്കുന്ന സുബിഷി ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ഐ.പി.എല്‍) ഉടമയായ സുബി മല്ലിയെയാണ് കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലെ ആയുധ ഫാക്ടറികളില്‍ നിന്ന് കരാര്‍ നേടിയെടുക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത്.

കമീഷനായി ലഭിച്ച തുക സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്‌സ് ലിമിറ്റഡ് മുന്‍ എം.ഡി ഡോ. എസ്. ഷാനവാസ്, സീനിയര്‍ മാനേജര്‍ വത്സന്‍ എന്നിവര്‍ക്കൊപ്പം പങ്കിട്ടെടുത്തതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

നിലവില്‍ കമ്മീഷന്‍ കൈപറ്റി യവര്‍ മാത്രമാണ് പ്രതികള്‍ എങ്കിലും കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങാനാണ് സുബി മല്ലിയുടെ അരസ്ടിലൂടെ സി ബി ഐ ഉദേശിക്കുന്നത്.
18 ലക്ഷത്തിന്റെ ആയുധ കരാര്‍ വെട്ടിപ്പ്; മുഖ്യ പ്രതി പിടിയില്‍
2012 ജനുവരിയില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്‌സ് ലിമിറ്റഡിന്റെ തൃശൂര്‍ അത്താണിയിലെ ഓഫിസിലാണ് സുബി മല്ലിയും ഡോ. ഷാനവാസും ഉള്‍പ്പെട്ട സംഘം ഗൂഢാലോചനക്ക് തുടക്കമിട്ടത്. പ്രതിരോധ വകുപ്പിലെ ഉന്നതരുമായി സുബി മല്ലിക്ക് അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ ഷാനവാസ്, ആവടിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍നിന്ന് സ്റ്റീല്‍ ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്ടുകളും വില്‍പ്പന നടത്തുന്നതിനുള്ള കരാറാണ് ആദ്യം സംഘടിപ്പിച്ചെടുത്തത്. നേരത്തേ ഇത്തരം ഉപകരണങ്ങള്‍ വാങ്ങിയിരുന്ന കമ്പനിക്ക് നല്‍കിയിരുന്ന ടെന്‍ഡര്‍ റദ്ദാക്കിയാണ് ആവടിയിലെ കമ്പനി അധികൃതര്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്‌സിന് നല്‍കിയത്.

ആദ്യം കുറഞ്ഞ നിരക്കില്‍ ഉറപ്പിച്ച കരാറുകള്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ സുബി മല്ലിയുടെ സ്വാധീനത്തിന് വഴങ്ങി ടെന്ടാര്‍ കൂടിയ തുകക്ക് ഉറപ്പിച്ച് നല്‍കുകയായിരുന്നു.

Keywords:  Kochi, Arrest, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Subi Mali, Commission, Investigation.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia