Girl Gives Birth | താലൂക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു; പോക്‌സോ കേസെടുക്കുമെന്ന് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) ഇരിട്ടി താലൂക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസുകാരി പ്രസവിച്ചു. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 കാരിയാണ് വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരിട്ടി താലൂക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായത്താല്‍ ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇരിട്ടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
                        
Girl Gives Birth | താലൂക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു; പോക്‌സോ കേസെടുക്കുമെന്ന് പൊലീസ്

ചൈല്‍ഡ് ലൈന്‍ അധികൃതരും വിവരങ്ങള്‍ തേടി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പൂര്‍ണഗര്‍ഭിണിയായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് ഇരിട്ടി താലൂക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാകാനിടയായ സാഹചര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. കുഞ്ഞിനും അമ്മയ്ക്കും ആശുപത്രി അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വയസ് 17 തന്നെയാണോയെന്നും പൊലീസ് അന്വേഷിക്കുന്നു. അങ്ങനെയാണെങ്കില്‍ പോക്‌സോ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
 
Girl Gives Birth | താലൂക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു; പോക്‌സോ കേസെടുക്കുമെന്ന് പൊലീസ്


Keywords: 17-year-old girl gave birth in washroom of Taluk Hospital, Kerala,Kannur,News,Top-Headlines,Girl,Birth,hospital,POCSO,Case,Police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script