ഫേസ്ബുക്ക് കാമുകനെത്തേടി 17കാരി വീടുവിട്ട് കണ്ണൂരിലെത്തി; പിന്നെ സംഭവിച്ചത്?
Oct 31, 2017, 16:33 IST
ചെറുകുന്ന് : (www.kvartha.com 31.10.2017) ഫേസ്ബുക്ക് കാമുകനെത്തേടി 17കാരിയായ പെണ്‍കുട്ടി വീടുവിട്ട് കണ്ണൂരിലെത്തി. കഴിഞ്ഞദിവസം രാവിലെ കോഴിക്കോട്ടു നിന്നും കണ്ണൂരെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കാമുകന്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പോയി. താന്‍ വീടുവിട്ടത് വെറുതെ ആയെന്നും തന്റെ കാമുകന്‍ ഗള്‍ഫിലാണെന്നും അറിഞ്ഞ നിമിഷം അവള്‍ വല്ലാതെയായി.
കണ്ണൂര്‍കാരനുമായുള്ള ബന്ധം വീട്ടിലറിഞ്ഞ് പ്രശ്‌നമായതോടെയാണ് അവള്‍ വീടുവിട്ടത്. ഇനി തിരിച്ചുപോകാനും വയ്യ. ഇതോടെ അവള്‍ ബംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ കുട്ടി കണ്ണപുരം സ്വദേശിനി ബി.റംസീനയുടെ മുന്നില്‍ എത്തിയതാണ് രക്ഷയായത്. റംസീനയോട് അവള്‍ ബംഗളൂരുവിലേക്ക് പോകാനുള്ള വഴി ചോദിച്ചപ്പോള്‍ പന്തികേടു തോന്നി മയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
കുട്ടി വീടുവിട്ടിറങ്ങിയതാണെന്ന് അറിഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറല്ലെന്ന് അറിഞ്ഞതോടെ കുട്ടിയെ റംസീന തന്ത്രപൂര്‍വം കണ്ണപുരം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എസ്.ഐ ടി.വി.ധനഞ്ജയദാസിനോട് റംസീന കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് എസ്.ഐ കുട്ടിയുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം കോഴിക്കോട് പോലീസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു.
തുടര്‍ന്ന് ബന്ധുക്കളെത്തി രാത്രി 11 മണിയോടെ കുട്ടിയെയുംകൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്തു. കുട്ടിയുടെ കൈയില്‍ 200 രൂപ മാത്രമാണുണ്ടായിരുന്നത്. റംസീനയെ കണ്ടതു കൊണ്ട് മാത്രമാണ് കൂടുതല്‍ പ്രശ്‌നങ്ങളില്‍ എത്തിപ്പെടാതെ കുട്ടി രക്ഷപ്പെട്ടത്.

Also Read:
നീതി ഇനിയും ലഭിച്ചില്ല! മുഖ്യമന്ത്രിയുടെ വേദിയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു, യുവാവ് പോലീസ് സ്‌റ്റേഷനില്‍ തോക്ക് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: FB love: minor girl elopes with Kannur man, Kannur, Kozhikode, News, Facebook, Girl, Plus Two student, Eloped, Police, Family, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.