പ്രവാസികള്‍ക്ക് തുണയായി കിയോസ്: റിയാദില്‍ നിന്നും നാട്ടിലെത്തിയത് 165 പേര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 01.07.2020) കോവിഡ് ദുരന്തകാലത്തു പ്രവാസികള്‍ക്ക് തുണയായി കിയോസ്. റിയാദിലെ കണ്ണൂരുകാരുടെ പ്രവാസി കൂട്ടായ്മ കിയോസിന്റെയും പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ റിയാദ് വില്ലാസിന്റെയും നേതൃത്വത്തിലൊരുക്കിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പ്രവാസികള്‍ നാട്ടിലെത്തി. റിയാദില്‍ നിന്ന് 165 യാത്രക്കാരുമായി ഫ്‌ളൈനാസ് എയര്‍ലൈന്‍സിന്റെ എക്സ് വൈ 345 നമ്പര്‍ ചാര്‍ട്ടേഡ് വിമാനമാണ് ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട്ട് പറന്നിറങ്ങിയത്.

കിയോസ് ചെയര്‍മാനും ലോക കേരളസഭാംഗവുമായ ഡോ. എന്‍ കെ സൂരജ് നേരിട്ട് ഇടപെട്ടാണ് ചാര്‍ട്ടേഡ് ഫ്ളൈറ്റിനുള്ള സൗകര്യം ഒരുക്കിയത്. റിയാദില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത രണ്ട് ഫ്‌ളൈറ്റുകളില്‍ ആദ്യത്തേതാണിത്. പ്രത്യേക പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ മാസ്‌കുകളും സ്യൂട്ടുകളും ധരിച്ചാണ് യാത്രക്കാരെത്തിയത്. സാമ്പത്തികമായി കടുത്ത വിഷമമനുഭവിക്കുന്ന നിശ്ചിത യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റും പ്രയാസപ്പെടുന്നവര്‍ക്കു ടിക്കറ്റ് നിരക്കില്‍ ഇളവും നല്‍കിയാണ് പ്രവാസികളെ നാട്ടിലെത്തിച്ചത്.

പ്രവാസികള്‍ക്ക് തുണയായി കിയോസ്: റിയാദില്‍ നിന്നും നാട്ടിലെത്തിയത് 165 പേര്‍

രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ അടിസ്ഥാനത്തിലാണ് ഗര്‍ഭിണികള്‍ അടക്കമുള്ള യാത്രക്കാരെ തിരഞ്ഞെടുത്തത്. റിയാദ് വില്ലാസ് ജീവനക്കാരും യാത്രക്കാരെ വിമാനത്തില്‍ അനുഗമിച്ചു. കിയോസിന്റെയും റിയാദ് വില്ലാസിന്റെയും നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ പേഴ്‌സണല്‍ കെയര്‍ കിറ്റും ലഭ്യമാക്കി.

പ്രവാസികള്‍ക്ക് തുണയായി കിയോസ്: റിയാദില്‍ നിന്നും നാട്ടിലെത്തിയത് 165 പേര്‍

യാത്രയിലും നാട്ടിലും പാലിക്കേണ്ട കോവിഡ് മുന്‍കരുതലുകള്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ യാത്രക്കാരെ അറിയിച്ചു. കിയോസ് ഭാരവാഹികളായ നവാസ് കണ്ണൂര്‍, ജിത്തു റിയാദ് വില്ല, വിഗേഷ് ശ്രേയസ്, അനില്‍ ചിറക്കല്‍, ഷൈജു പച്ച, ജോയ് കളത്തില്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords:  165 people have returned from Riyadh,Kannur, News, Riyadh, Flight, Passengers, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia