Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്ലേറ്റുകളാക്കി എമര്‍ജന്‍സി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി പിടിയില്‍
Sep 26, 2022, 17:08 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. പ്ലേറ്റുകളാക്കി എമര്‍ജന്‍സി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഒന്നര കിലോയിലധികം സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.
കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 1634 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
Keywords: 1634 gram gold seized from Kannur Airport, Kannur, News, Airport, Gold, Smuggling, Customs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.