ചാരുമൂട്ടില്‍ 1610 ലിറ്റര്‍ സ്പിരിറ്റ് പിടി­കൂടി

 


ADVERTISEMENT

ചാരുമൂട്ടില്‍ 1610 ലിറ്റര്‍ സ്പിരിറ്റ് പിടി­കൂടി
മാവേലിക്കര: ചാരുമൂട്ടില്‍ 1610 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഞായറാഴ്ച പു­ലര്‍ചെ മൂന്നിന് താമരക്കുളം റൂട്ടിലെ വേടരപ്ലാവില്‍ വെച്ച് പിക് അപ് വാനില്‍ കൊണ്ടുവന്ന ഏഴു ലക്ഷത്തോളം വില വരുന്ന 1610 ലിറ്റര്‍ സ്പിരിറ്റാണ് പോലീസ് പിടികൂടിയത്. വാനില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപെട്ടു. 35 ലിറ്റര്‍ വീതമുള്ള 46 കന്നാസുകളില്‍ ടാര്‍പ്പോളിന്‍ ഉപയോഗി­ച്ച് മ­റ­ച്ചാണ് സ്പിരിറ്റ് കൊണ്ടുവന്ന­ത്.

താമരക്കുളം സ്വദേശിയുടെതാണ് വാനെന്ന് പോലീസ് പറഞ്ഞു. നൂറനാട് എസ്.ഐ. ആര്‍. ഫയാസ്, അഡീഷണല്‍ എസ്.ഐ. എം. ശിവദാസന്‍, സിവില്‍ പോലീസ് ഓഫീസര്‍ സിറാജ്, ഹോം ഗാര്‍ഡ് ബാലചന്ദ്രന്‍ എ­ന്നി­വര്‍ ചേര്‍­ന്നാണ് സ്പിരിറ്റ് പിടികൂടിയ­ത്.

Keywords: Thamarakkulam, Police, Van, Spirit, Driver, Balachandran, Home, Mavelikkara, Kvartha, Malayalam News, Malayalam Vartha, 1610 Liter spirit ceased.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia