കാറും ബൈകും കൂട്ടിയിടിച്ച് 16 കാരന്‍ മരിക്കുന്നത് പുലര്‍ച്ചെ; വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചപ്പോള്‍ മകന്‍ മുകളില്‍ കിടന്നുറങ്ങുകയാണെന്ന് മാതാപിതാക്കള്‍
Oct 1, 2021, 16:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 01.10.2021) കാറും ബൈകും കൂട്ടിയിടിച്ച് 16 കാരന്‍ മരിക്കുന്നത് പുലര്‍ച്ചെ, മരണവിവരം വീട്ടില്‍ വിളിച്ച് അറിയിച്ചപ്പോള്‍ മകന്‍ മുകളില്‍ കിടന്നുറങ്ങുകയാണെന്ന് മാതാപിതാക്കള്‍. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകന്‍ പി എസ് മൃദുല്‍ ആണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്, കളമശേരി ടിവിഎസ് കവലയില്‍വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക് പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.
രാത്രിയിലെപ്പോഴോ മകന്‍ പുറത്തുപോയതുപോലും അറിയാത്ത മാതാപിതാക്കള്‍ മൃദുലിന്റെ മരണവാര്‍ത്ത അറിയിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന മകനാണ് അപകടത്തില്‍പെട്ട് മരിച്ചെന്ന് അറിയുന്നത്. വിളിച്ചവരോട് അവന്‍ മുകളില്‍ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ ആദ്യ പ്രതികരണം.
മരണവിവരം ആശുപത്രി അധികൃതര്‍ ഒരു ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധു ഇതു പറയാന്‍ മാതാപിതാക്കളെ വിളിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ലെന്ന വിവരം അവരും അറിയുന്നത്. മാതാവ്: ലിജി, സഹോദരന്‍: ഹൃദിന്‍.
Keywords: 16-year-old died in car-bike collision, Kochi, News, Accidental Death, Parents, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

