Injured | എരുമയുടെ കുത്തേല്‍ക്കാതിരിക്കാന്‍ ഓടിയ 16 വയസുകാരന് ദേഹത്ത് കമ്പി കയറി ഗുരുതര പരുക്ക്
Dec 21, 2022, 18:51 IST
കണ്ണുര്‍: (www.kvartha.com) നഗരത്തില്‍ രാത്രി താമസ സ്ഥലത്തേക്ക് മടങ്ങവെ എരുമയുടെ കുത്തേല്‍ക്കാതിരിക്കാന്‍ ഓടിയ വിദ്യാര്‍ഥിക്ക് ദേഹത്ത് കമ്പി കയറി ഗുരുതര പരുക്കേറ്റു. കണ്ണൂരില്‍ നടക്കുന്ന കേരളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ശാ മിലിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി എംഎ റോഡിലായിരുന്നു സംഭവം. ശാമിലിനെ കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടതു കയ്യിന്റെ തോള്‍ ഭാഗത്ത് കമ്പി കയറി ഞരമ്പ് മുറിഞ്ഞതിനാല്‍ ശാമിലിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ അറിയിച്ചു. എരുമക്കുട്ടം ഓടിച്ചപ്പോള്‍ രക്ഷപ്പെടുന്നതിനായി താമസ സ്ഥലത്തിന്റെ ഗേറ്റ് ചാടുന്നതിനിടെ ഇരുമ്പ് കമ്പി തോളത്ത് കയറുകയായിരുന്നു.
വട്ടപ്പാട്ട് മത്സരത്തില്‍ പങ്കെടുത്ത് എംഎ റോഡിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയായിരുന്നു ദാരുണ സംഭവം. കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തെ ഇരട്ട കണ്ണന്‍ പാലത്തിന് സമീപം റെയില്‍ പാളത്തില്‍ മാവേലി എക്‌സ്പ്രസിനിടയില്‍ കുടുങ്ങി രണ്ട് പോത്തുകള്‍ ചത്തിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Injured, 16-year-old boy seriously injured by iron rod.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.