16-ാമത് നരേന്ദ്രന്‍ സ്മാരകപ്രഭാഷണം ബുധനാഴ്ച; 'ദേശം, പ്രദേശം, പ്രതിരോധം': സച്ചിദാനന്ദന്‍ സംസാരിക്കുന്നു
Aug 8, 2017, 10:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.08.2017) നീണ്ട ഇടവേളയ്ക്കുശേഷം ബുധനാഴ്ച തിരുവനന്തപുരത്ത് പ്രൊഫ: കെ. സച്ചിദാനന്ദന്റെ പ്രഭാഷണം. 'ദേശം, പ്രദേശം, പ്രതിരോധം' (Nation, Region, Resistance) എന്നതാണു വിഷയം. കവിയും നിരൂപകനും പ്രഭാഷകനും കേന്ദ്രസാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ അദ്ദേഹം 16-ാമത് എന്‍. നരേന്ദ്രന്‍ സ്മാരകപ്രഭാഷണത്തിനാണ് എത്തുന്നത്. ഓഗസ്റ്റ് ഒമ്പത് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പ്രസ് ക്ലബ്ബിലെ ടി.എന്‍.ജി. ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളിലാണു പരിപാടി.
ദേശീയവാദത്തെക്കുറിച്ചുള്ള ടാഗോറിന്റെ ആശയങ്ങളില്‍ തുടങ്ങി ഇന്ത്യന്‍ രാഷ്ട്രത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തിന്റെ ചില പരിമിതികള്‍ സൂചിപ്പിച്ചുകൊണ്ട് പുതിയസാഹചര്യങ്ങളുടെ വിശകലനത്തിലേക്ക് എത്തുന്നതാകും പ്രഭാഷണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദേശം, പ്രദേശം എന്നീ പരസ്പരബന്ധമുള്ള പരികല്പനകളെക്കുറിച്ച് വ്യത്യസ്ത കൃതികളിലെ നിരീക്ഷണങ്ങള്‍ പരിശോധിച്ച് ഇന്നത്തെ അധീശവ്യവഹാരത്തില്‍ ദേശീയതാസങ്കല്പത്തിനു സംഭവിക്കുന്ന അപഭ്രംശവും അവയെ ചെറുക്കാനുള്ള പ്രതിരോധമാതൃകകളും അദ്ദേഹം മുന്നോട്ടുവയ്ക്കും.
ദേശാഭിമാനിയിലും ഇന്‍ഡ്യന്‍ എക്‌സ്പ്രസിലും പത്രപ്രവര്‍ത്തകനായിരുന്ന നരേന്ദ്രന്‍ കേവലം 14 വര്‍ഷത്തെ ഔദ്യോഗിക ജീവിതകാലത്ത് ആ പത്രങ്ങളിലും സമകാലിക മലയാളം വാരികയിലും എഴുതിയ അന്വേഷണാത്മകവും സ്‌ഫോടനാത്മകവുമായ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അവയിലൂടെ അഴിമതിക്കും അനീതിക്കും എതിരായ കുരിശുയുദ്ധം നടത്തിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു.

Also Read:
സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nation, Region, Resistance: A Writer's Point of View' K. Sachidanandan, Thiruvananthapuram, News, Politics, Press-Club, Deshabhimani, Report, Kerala.
Keywords: Nation, Region, Resistance: A Writer's Point of View' K. Sachidanandan, Thiruvananthapuram, News, Politics, Press-Club, Deshabhimani, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.