King Cobra | തളിപ്പറമ്പ് ബക്കളത്ത് കൃത്രിമ അന്തരീക്ഷത്തില്‍ അടവിരിച്ചപ്പോള്‍ വിരിഞ്ഞത് 16 രാജവെമ്പാല കുഞ്ഞുങ്ങള്‍


അടവച്ചത് പ്ലാസ്റ്റിക് കൊട്ടയില്‍ ഉണങ്ങിയ മുളയുടെ ഇലകള്‍ വിരിച്ച്
ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുതിയ അതിഥികള്‍ എത്തിയത്
തളിപ്പറമ്പ്: (KVARTHA) സംസ്ഥാനത്ത് ആദ്യമായി കൃത്രിമ അന്തരീക്ഷത്തില്‍ അടവെച്ച 31 രാജവെമ്പാല മുട്ടകളില്‍(King Cobra's Egg) 16 എണ്ണം വിരിഞ്ഞു. വനം വകുപ്പ് വാചറും (Forest Watcher) മാര്‍ക് സംഘടന (Mark organization) യുടെ ആനിമല്‍ റസ്‌ക്യുവുമായ (Animal Rescue) ഷാജി ബക്കളത്തിന്റെ (Shaji Bakkalam) സംരക്ഷണയിലാണ് രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞത്. ഒരാഴ്ചയ്ക്കുശേഷം പാമ്പിന്‍ കുഞ്ഞുങ്ങളെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തുറന്നു വിടുമെന്ന് ഷാജി ബക്കളം അറിയിച്ചു.
കുടിയാന്‍ മല കനകകുന്നിലെ ലോനപ്പന്‍ (Lonappan) എന്നയാളുടെ കൊക്കോ തോട്ടത്തില്‍ രാജവെമ്പാലയുള്ള വിവരം കരുവഞ്ചാല്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ കെ മധുവാണ് അറിയിച്ചത്. ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍ നികേഷ്, പ്രിയ (Forest Beat Officers) എന്നിവരോടൊപ്പം സ്ഥലത്തെത്തിയ ഷാജി നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ കണ്ടെത്തിയത്. ഇതിനിടെയില്‍ രാജവെമ്പാല തോട്ടിലേക്ക് ഇറങ്ങിപ്പോയിരുന്നു.
കണ്ടെത്തിയ സ്ഥലത്ത് തന്നെ മുട്ടകള്‍ സൂക്ഷിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ റെയ്ന്‍ജ് ഓഫിസറുടെ നിര്‍ദേശ പ്രകാരം കടമ്പേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. പ്ലാസ്റ്റിക് കൊട്ടയില്‍ ഉണങ്ങിയ മുളയുടെ ഇലകള്‍ വിരിച്ചാണ് മുട്ടകള്‍ അടവെച്ചത്. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരുന്നതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയായിരുന്നു.
തളിപ്പറമ്പ് ബക്കളത്ത് കൃത്രിമ അന്തരീക്ഷത്തില്‍ അടവിരിച്ചപ്പോള്‍ വിരിഞ്ഞത് 16 രാജവെമ്പാല കുഞ്ഞുങ്ങള്‍https://t.co/gsuiyvBtEc pic.twitter.com/jDhFytyQ6W
— kvartha.com (@kvartha) July 11, 2024
അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിന് മുന്‍പ് പെരുമ്പാമ്പ്, ഉടുമ്പ്, ചേര, മയില്‍ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് കൊട്ടിയൂരിലെ രണ്ടുസ്ഥലങ്ങളില്‍ രാജവെമ്പാലകളുടെ മുട്ടകള്‍ കണ്ടെത്തി ആ സ്ഥലത്ത് നിന്ന് തന്നെ വിരിയിച്ചിരുന്നു.