രാജാവിന്റെ സ്വര്‍ണ തിടമ്പില്‍ തുടങ്ങിയ ഷൊര്‍ണൂര്‍ എറണാംകുളം റെയില്‍ പാതയുടെ മൂന്നാം ലൈനിന് 1518 കോടി

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 09.02.2018) ഷൊര്‍ണൂര്‍ എറണാകുളം റെയില്‍ പാതയ്ക്ക് പറയാന്‍ രാജകീയ മുദ്ര പതിഞ്ഞ സ്വര്‍ണ തിടമ്പിന്റെ ചരിത്രകഥയുണ്ട്. തൃപ്പൂണിത്തുറ കോവിലകത്തെ രാമവര്‍മ്മ രാജാവിന്റെ പ്രത്യേക താത്പര്യത്തിലും, സമ്പത്തിലുമാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് റെയില്‍ ഇടനാഴി സ്ഥാപിക്കപ്പെടുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പാതയുടെ നിര്‍മ്മാണ ചിലവിലേക്ക് 14 സ്വര്‍ണ തിടമ്പുകള്‍ രാമവര്‍മ്മ രാജ നല്‍കി.

1902 ല്‍ എറണാംകുളം ഷൊര്‍ണൂര്‍ റെയില്‍പാത നിലവില്‍ വന്നു. മീറ്റര്‍ഗേജ് ആയിട്ടായിരുന്നു ഒറ്റവരി പാത സ്ഥാപിക്കപ്പെട്ടത്. 1938ല്‍ ബ്രോഡ് ഗേജ് ആക്കി. 1987ല്‍ രണ്ടാം പാത നിലവില്‍ വന്നു. 1999ല്‍ പാത വൈദ്യുതീകരിച്ചു. 107 കി.മീറ്റര്‍ ദൂരം വരുന്നതാണ് ഷൊര്‍ണൂര്‍ എറണാംകുളം പാത. തിരു-കൊച്ചി യെയും, മലബാറിനെയും ബന്ധിപ്പിച്ച് കൊണ്ട് ബ്രിട്ടീഷ് ഗവ: നിര്‍മ്മിച്ച ഈ റെയില്‍ പാതയ്ക്ക് ചരിത്ര പരമായും, ഭൂമി ശാസ്ത്ര പരമായും സവിശേഷതകളും, പ്രാധാന്യവും ഏറെയാണ്.

രാജാവിന്റെ സ്വര്‍ണ തിടമ്പില്‍ തുടങ്ങിയ ഷൊര്‍ണൂര്‍ എറണാംകുളം റെയില്‍ പാതയുടെ മൂന്നാം ലൈനിന് 1518 കോടി

കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍ പാതയാണിത്. മൂന്നാം പാതയ്ക്കായി കേന്ദ്ര ബജറ്റില്‍ 1518 കോടി രൂപ നീക്കിവെച്ചതായി ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ആര്‍.കെ.കുലശ്രേഷ്ഠ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള സര്‍വെ, ഭൂമി ഏറ്റെടുക്കല്‍ മുതലായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മൂന്നാം പാതയുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന കാര്യത്തില്‍ റെയില്‍വെക്ക് വ്യക്തതയില്ല. മൂന്നാം പാതയ്ക്ക് വേണ്ട സ്ഥലം ഏറ്റെടുക്കല്‍ ഏറെ സങ്കീര്‍ണമായിരിക്കും. സാമ്പത്തിക ബാധ്യത വരുന്നതും ഈ വിഷയത്തിലായിരിക്കും. റെയില്‍ പാതയോട് ചേര്‍ന്ന് നിരവധി കുടുംബങ്ങള്‍ ഇരുവശത്തും നിലവിലുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ശന നിയമ വ്യവസ്ഥകള്‍ ഇന്നും ഇന്ത്യന്‍ റെയില്‍വെയില്‍ പല രംഗത്തും തുടരുന്നുണ്ട്. റെയില്‍വെ വികസനത്തിനായി സ്വകാര്യ സ്ഥലങ്ങള്‍ അക്വയര്‍ ചെയ്യുന്നതിന് പ്രത്യേക അധികാരം റെയില്‍വെയില്‍ നിലനില്‍ക്കുന്നുണ്ട്. പൊതുവെ റെയില്‍വെ ഇത്തരം കാര്യങ്ങളില്‍ കര്‍ക്കശമായ നിലപാട് ആണ് സ്വീകരിക്കുന്നത്. ഭൂമി ലഭ്യത കുറവും, ഉയര്‍ന്ന ജനസാന്ദ്രതയും റെയില്‍വെയുടെ ഇത്തരം പദ്ധതികളെ കേരളത്തില്‍ സാരമായി ബാധിക്കുന്ന പ്രതികൂല ഘടകങ്ങള്‍ ആണ്.

ഷൊര്‍ണൂര്‍- എറണാംകുളം റൂട്ടില്‍ മൂന്നാം പാത യാഥാര്‍ത്ഥ്യമായാല്‍ തിരക്കേറിയ കേരളത്തിലെ തീവണ്ടി ഗതാഗതത്തിന് ഒട്ടേറെ ആശ്വാസമാകും. അനിയന്ത്രിതമായ തിരക്കാണ് ഷൊര്‍ണൂര്‍ - എറണാംകുളം പാതയിലടക്കം കേരളത്തിലെ മിക്ക റൂട്ടുകളിലും നിലവില്‍ അഭിമുഖീകരിക്കുന്നത്. ഷൊര്‍ണൂര്‍ -എറണാംകുളം റെയില്‍ ഇടനാഴിയില്‍ മൂന്നാം പാത വരുന്നത് കേരള സര്‍ക്കാരിന്റെ കൂടി സഹകരണത്തോടെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Railway, Thrissur, Kerala, News, Railways propose third line for Ernakulam-Shoranur.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia