കാണാതായി 21 ദിവസം പിന്നിട്ടു, ഒരു തുമ്പും ലഭിച്ചില്ല; സൗഹാനെ കാത്ത് കണ്ണീരോടെ ഒരു നാട്
Sep 5, 2021, 22:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അരീക്കോട്: (www.kvartha.com 05.09.2021) കുരങ്ങന്റെ പിറകെ കാട്ടിലോട്ട് പോയ 15 കാരനെ തിരഞ്ഞുള്ള അന്വേഷണം 21 ദിവസം പിന്നിട്ടിട്ടും ഇതുവരെയും ഒരു സൂചനയും ലഭിച്ചില്ല. 400ലേറെ പ്രവർത്തകർ ഒന്നിച്ച് തിരഞ്ഞിട്ടും കാണാതായ സൗഹാനെ കണ്ടെത്താനായില്ല.
അരീക്കോട് പൊലിസ് ഇൻസ്‌പെക്ടർ ലൈജു മോന്റെ നേതൃത്വത്തിലാണ് 400 ലേറെ വിവിധ സന്നദ്ധ പ്രവർത്തകർ ചെക്കുന്ന് മലയുടെ താഴ് വാരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മാനസിക വെല്ലുവിളി നേരിടുന്ന സൗഹാനെ കണ്ടെത്താൻ കഴിഞ്ഞില്ല.
കാണാതായി 21 ദിവസം പിന്നിട്ടിട്ടും വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലയിലെ വിവിധ സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയാഗിച്ച് അവസാനഘട്ട തെരച്ചിൽ നടത്തിയത്. ജില്ലയിലെ എട്ട് ഫയർഫോഴ്സ്സ് സ്റ്റേഷന് കീഴിലെ സിവിൽ ഡിഫൻസ് പ്രവർത്തകർ, ട്രോമാ കെയർ, മറ്റു സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകർ ഉൾപെടെയുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും ഫലം ലഭിച്ചില്ല.

ഓരോ ടീമിലും 15 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവർക്ക് പ്രത്യേക നിർദേശവും പൊലീസ് നൽകിയിരുന്നു. കൂട്ടമായി രണ്ട് തവണ തിരച്ചിൽ നടത്തിയെങ്കിലും തുമ്പ് കണ്ടെത്താനായില്ല. ഇതോടെ പൊലീസ് ബദൽ മാർഗം തേടുകയാണ്.
അതേസമയം കുട്ടി വിദൂരങ്ങളിലേക്ക് സമ്മതം കൂടാതെ പോവില്ലന്ന് രക്ഷിതാക്കൾ അവകാശപ്പെടുന്നുണ്ട്.
കുട്ടിയെ മറ്റാരോ തട്ടി കൊണ്ട് പോയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വീടിനോട് ചേർന്ന് ചെക്കുന്ന് മലയുടെ സമീപത്തെ വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാൾ കണ്ടത്.
Keywords: News, Malappuram, Kerala, State, Top-Headlines, Police, Case, 15-year-old who went missing in Malappuram has not been found yet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.