Assaulted | 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിക്ക് തടവും പിഴയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ മധ്യവയസ്‌ക്കന് അഞ്ച് വര്‍ഷം കഠിനതടവും 21,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ മുസ്തഫയെയാണ്(53) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്.
  
Assaulted | 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിക്ക് തടവും പിഴയും

2020 മാര്‍ച്ച് 14 ന് നാലരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഈ ദിവസം കൂടാതെ മറ്റ് ദിവസങ്ങളിലും പീഡനം ആവര്‍ത്തിച്ചുവെന്നും പരാതിയുണ്ട്. അന്നത്തെ പയ്യന്നൂര്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ പി ബാബുമോനാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Keywords: Kannur, Kannur-News, Kerala, Kerala-News, 15-year-old boy assaulted: Imprisonment and fine for the accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia