കോഴിക്കോട്: (www.kvartha.com 11.10.2015) നാദാപുരം കല്ലാച്ചിക്ക് സമീപം കോടങ്കോട്ട് കുന്നില്‍നിന്ന് 15 വാളുകള്‍ കണ്ടെത്തി. ഗ്രീസ് പുരട്ടി സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. മൂന്നു പിവിസി പൈപ്പുകള്‍ക്കുള്ളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
വാണിമേല്‍ റോഡില്‍നിന്ന് കയറ്റം കയറിയെത്തുന്ന കാടുപിടിച്ച പറമ്പില്‍ പ്ലാസ്റ്റിക് കവറിലാക്കിയ, ഇരുഭാഗത്തും അടപ്പുള്ള പൈപ്പുകള്‍ രാവിലെ ജോലിക്ക് എത്തിയ തൊഴിലാളികളാണു കണ്ടത്. 10 വാളുകള്‍ 20 ഇഞ്ച് വലുപ്പത്തിലും അഞ്ചു വാളുകള്‍ 24 ഇഞ്ച് വലുപ്പത്തിലും ഉള്ളവയാണ്.
വിവരം അറിയിച്ചതിനെ തുടര്‍ന്നു പൊലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധിച്ചപ്പോഴാണു വാളുകള്‍ കണ്ടെത്തിയത്. ഡിവൈഎസ്പി എം.പി. രാമദാസ്, എസ്‌ഐ എം.ബി. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.