മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി യുവതിയുടെ 15 മണിക്കൂര്‍ തീവണ്ടി യാത്ര
Apr 18, 2012, 11:32 IST
Misiriya |
Sainaba |
Fakrudeen |
പിതാവ് മൊയ്തു നേരത്തെ പൂനയിലെ ടെലികോംകമ്പനിയില്‍ ജീവനക്കാരനായിരുന്നു. മിസ്്‌രിയ പൂനയിലെ സ്‌കൂളില്‍ മൂന്നാംതരം വരെ പഠനം നടത്തിയിരുന്നു. അജ്്മീരില്‍ നിന്ന് വീണ്ടും പൂനയിലെ മീറജിലെത്തി. പഴയ പരിചയക്കാരോട് സംഭവം വിവരിച്ചു. ഇതിനിടയില്‍ പരിചയക്കാര്‍ ഒത്തുകൂടി താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത്. എന്നാല്‍ തന്നേയും മക്കളേയും ഇവിടെ വച്ച് ഒരു ഭിക്ഷാടകമാഫിയ തട്ടിയെടുത്തുവെന്നും ഇവരുടെ വലയില്‍ രണ്ടുമാസത്തോളം കുടുങ്ങിയെന്നും യുവതി പറയുന്നു. പിന്നീട് മക്കളേയും കൂട്ടി ഇവിടെ നിന്നും രക്ഷപ്പെട്ട് വീണ്ടും അജ്മീരിലേക്ക് പോയി. അജ്്മീര്‍ ദര്‍ഗ ശരീഫ് ്പരിസരത്ത് താമസിക്കുന്നതിനിടയില്‍ സഹോദരി വിവരമറിഞ്ഞ് അജ്മീരിലെത്തുകയും മിസ്‌രിയയേയും മക്കളേയും കൂട്ടി നാട്ടിലേക്ക് യാത്രതിരിക്കുകയുമായിരുന്നു.
അജ്്മിരില്‍ നിന്ന് എറണാകുളത്തേക്കുള്ള മരുസാഗര്‍ എക്‌സ്പ്രസില്‍ 13ന് രാവിലെ 7.30നാണ് ഇവര്‍ തീവണ്ടി കയറിയത്. എന്നാല്‍ തീവണ്ടി യാത്രക്കിടയില്‍ ഇളയമകള്‍ സൈനബയ്ക്ക് ഛര്‍ദ്ദി അതിസാരം ബാധിക്കുകയും കുട്ടി പത്തുമണിയോടെ ചികിത്സകിട്ടാതെ മരണപ്പെടുകയും ചെയ്യുകയായിരുന്നു. ജയ്പൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇവരുടെ കൈവശമുണ്ടായിരുന്ന പണം അടങ്ങിയ സഞ്ചിയും നഷ്ടപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെ മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി തീവണ്ടിയില്‍ നിലവിളിക്കുകയും പിന്നീട് മറ്റു യാത്രക്കാര്‍ ഇടപെട്ട് തീവണ്ടി ബറോഡയിലെത്തിയപ്പോള്‍ ഇവരെ ഇറക്കിവിടുകയും മൃതദേഹം തൊട്ടടുത്ത പള്ളികമ്മിറ്റി ഭാരവാഹികളോട് പറഞ്ഞ് ഖബറടക്കുകയുമായിരുന്നു. ജമാഅത്ത് കമ്മിറ്റി ഇവര്‍ക്ക് നാട്ടിലേക്കുള്ള തീവണ്ടിക്ക് ടിക്കറ്റെടുത്ത് നല്‍കുകയും ഞായറാഴ്ച രാവിലെ ആറുമണിയോടെ കാസര്‍കോട്ടെത്തുകയുമായിരുന്നു. യാത്രയ്ക്കിടയില്‍ അനുഭവിക്കേണ്ടി വന്ന യാദനകളും വേദനകളും വിവരിക്കുമ്പോള്‍ മിസ്‌രിയ വിങ്ങിപ്പൊട്ടുകയായിരുന്നു. ഭര്‍ത്താവിനെ വിശ്വസിച്ച് നാടുവിട്ടതാണ് തനിക്ക് ഈ ദുരന്തത്തിന് കാരണമായതെന്ന് മിസ്‌രിയ ഉറച്ച് വിശ്വസിക്കുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാതാവ് റസിയ പാചകജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. മൂത്തമകന്‍ നിസാമിനെ വളര്‍ത്തി നല്ല നിലയിലെത്തിക്കണമെന്ന ചിന്ത മാത്രമാണ് തനിക്കിപ്പോളുള്ളതെന്ന് മിസ്‌രിയ പറഞ്ഞു.
Keywords: Kasaragod, Husband, Dead Body, Wife, Child, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.