പ്രണയം നടിച്ചു 14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

 


കൊച്ചി: (www.kvartha.com 30.10.2015) പണയം നടിച്ചു 14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്. പശ്ചിമ കൊച്ചി സ്വദേശി ഷമീറി(29)നെയാണു ശിക്ഷിച്ചത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി നിസാര്‍ അഹമ്മദാണു ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയോടു പ്രണയം നടിച്ച പ്രതി കുട്ടിയെ പീഡിപ്പിച്ചുവെന്നാണു കേസ്. ഗര്‍ഭിണിയാണെന്നു ഭയന്ന പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കേസന്വേഷണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പ്രോസിക്യൂഷനു പുറമേ സ്വകാര്യ അഭിഭാഷകനെ നിയോഗിച്ചാണു കേസ്
വാദിച്ചിരുന്നത്.

പ്രണയം നടിച്ചു 14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്


Keywords: Court, Kochi, Kerala, Abuse.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia