Imprisonment | 5 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന് കേസ്; 70 കാരന് 14 വര്‍ഷം കഠിന തടവ്

 


ADVERTISEMENT


തൃശൂര്‍: (www.kvartha.com) അഞ്ച് വയസുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസില്‍ വയോധികന് 14 വര്‍ഷം കഠിന തടവ്. 70 വയസുകാരനായ ജോസ് എന്നയാളെയാണ് ഒന്നാം അഡീഷനല്‍ കോടതി ശിക്ഷിച്ചത്. 14 വര്‍ഷം കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് വയസുകാരിയുടെ അമ്മ വിദേശത്ത് ജോലി ലഭിച്ച് പോയതോടെ ബസ് ജീവനക്കാരനായ പിതാവ് മകളെ നോക്കാന്‍ ആളെ വച്ചു. അഞ്ച് വയസുകാരിയെ പരിപാലിക്കാന്‍ മാസവേതനം നല്‍കി നിയമിക്കപ്പെട്ടയാളായിരുന്നു പ്രതി. എന്നാല്‍, ഇതിനിടെ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ കേസിലാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ലാ ജഡ്ജ് ആയ പിഎം വിനോദ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. 
Aster_MIMS

Imprisonment | 5 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന് കേസ്; 70 കാരന് 14 വര്‍ഷം കഠിന തടവ്


എന്നാല്‍, തനിക്ക് വാര്‍ധക്യ സംബന്ധമായ അസുഖങ്ങളും ആസ്ത്മയുമൊക്കെ ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഇത്ര നിഷ്ഠൂരമായ ഒരു കൃത്യം നല്‍കിയ പ്രതിയ്ക്ക് സമൂഹത്തിന് സന്ദേശമാകുന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു.

Keywords:  News,Kerala,State,Thrishure,Case,Accused,Punishment,Court,Molestation,Child, 14 Years imprisonment to 70 year old molest accused 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia