Imprisonment | 5 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന് കേസ്; 70 കാരന് 14 വര്‍ഷം കഠിന തടവ്
Sep 24, 2022, 20:40 IST
തൃശൂര്‍: (www.kvartha.com) അഞ്ച് വയസുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസില്‍ വയോധികന് 14 വര്‍ഷം കഠിന തടവ്. 70 വയസുകാരനായ ജോസ് എന്നയാളെയാണ് ഒന്നാം അഡീഷനല്‍ കോടതി ശിക്ഷിച്ചത്. 14 വര്‍ഷം കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് വയസുകാരിയുടെ അമ്മ വിദേശത്ത് ജോലി ലഭിച്ച് പോയതോടെ ബസ് ജീവനക്കാരനായ പിതാവ് മകളെ നോക്കാന്‍ ആളെ വച്ചു. അഞ്ച് വയസുകാരിയെ പരിപാലിക്കാന്‍ മാസവേതനം നല്‍കി നിയമിക്കപ്പെട്ടയാളായിരുന്നു പ്രതി. എന്നാല്‍, ഇതിനിടെ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ കേസിലാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ലാ ജഡ്ജ് ആയ പിഎം വിനോദ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്.
എന്നാല്‍, തനിക്ക് വാര്‍ധക്യ സംബന്ധമായ അസുഖങ്ങളും ആസ്ത്മയുമൊക്കെ ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഇത്ര നിഷ്ഠൂരമായ ഒരു കൃത്യം നല്‍കിയ പ്രതിയ്ക്ക് സമൂഹത്തിന് സന്ദേശമാകുന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.