Boy Missing | അച്ചന്‍കോവിലാറ്റില്‍ കാല്‍വഴുതി വീണ 14കാരനെ കാണാതായി; തിരച്ചില്‍ ആരംഭിച്ച് ഫയര്‍ഫോഴ്‌സ്
Dec 3, 2022, 20:21 IST
പത്തനംതിട്ട: (www.kvartha.com) അച്ചന്‍കോവിലാറ്റില്‍ കാല്‍വഴുതി വീണ പതിനാല് വയസുകാരനെ കാണാതായി. വെട്ടിപ്രം സ്വദേശി സനോജിന്റെ മകന്‍ സല്‍മാനെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വലന്‍ചുഴി പാറക്കടവില്‍ കുളിക്കാന്‍ എത്തിയപ്പോഴാണ് സംഭവം.
ശക്തമായ ഒഴുക്കുള്ള സ്ഥലത്താണ് കുട്ടി വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്.
Keywords: 14-year-old missing after slipping in Achenkovil River, Pathanamthitta, News, Missing, River, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.