14കാരിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഏഴുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിര്‍ഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു, ഏഴാംക്ലാസ് മുതല്‍ പീഡിപ്പിക്കുന്നുണ്ടെന്ന് മൊഴി, പീഡനത്തിന് മാതാവും കൂട്ടുനിന്നു
Aug 2, 2017, 14:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.08.2017) പതിനാലുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഏഴു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിരീക്ഷണത്തില്‍ നിര്‍ഭയ കേന്ദ്രത്തില്‍ കഴിയുകയാണ്.
പത്തുദിവസം മുന്‍പാണ് നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സംശയത്തെ തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തുകയും സംഭവത്തില്‍ വാസ്തവമുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് പോലീസും ശിശുസംരക്ഷണ പ്രവര്‍ത്തകരും പെണ്‍കുട്ടിയെ തുടര്‍ച്ചയായി കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. പിതാവ് തന്നെ ഏഴാം ക്ലാസ് മുതല്‍ ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും താന്‍ ഇപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നുമുള്ള സത്യം തുറന്നുപറഞ്ഞത്.

ശിശുസംരക്ഷണ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൂജപ്പുര പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഈ കേസ് കാട്ടാക്കട പോലീസിന് കൈമാറുകയായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതോടെ അത് മറച്ചുവെക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമിച്ചു.
കുട്ടിയുടെ പഠനവും മുടങ്ങി. ഇതാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് മാതാവും കൂട്ടുനിന്നോ എന്നും സംശയമുണ്ട്. ഇത്രയും നാള് പിതാവിന്റെ പീഡനം തുടര്‍ന്നിട്ടും മാതാവ് ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഇതാണ് സംശയത്തിനിട നല്‍കുന്നത്.
മൂന്നുമാസം മുന്‍പ് പാറശാലയിലെ ബന്ധു വഴി ഗര്‍ഭഛിദ്രത്തിനായി പെണ്‍കുട്ടിയെ കളിയക്കാവിളയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗര്‍ഭഛിദ്രം നടത്താനാകാത്ത സ്ഥിതിയായതിനാല്‍ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നുവെന്നും വിവരമുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കഴിഞ്ഞദിവസം കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

Also Read:
കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Molested by father, 14-yr-old girl becomes pregnant, Thiruvananthapuram, News, Pregnant Woman, school, Student, Father, Molestation, Complaint, Police, Custody, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.