KSRTC | ജോലിക്കിടെ മദ്യപാനം: ബ്രത്‌ലൈസര്‍ പരിശോധനയില്‍ കുടുങ്ങിയ 137 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 97 പേര്‍ക്ക് സസ്‌പെന്‍ഷന്‍

 


തിരുവനന്തപുരം: (KVARTHA) ബ്രത്‌ലൈസര്‍ പരിശോധനയില്‍ കുടുങ്ങിയ 137 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. ജോലി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്. കെഎസ്ആര്‍ടിസിയിലെ 97 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 40 പേരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തു.

പരിശോധനയില്‍ ഒരു ഇന്‍സ്‌പെക്ടര്‍, രണ്ട് വെഹികിള്‍ സൂപര്‍വൈസര്‍മാര്‍, ഒരു സ്റ്റേഷന്‍ മാസ്റ്റര്‍, ഒരു സര്‍ജന്റ്, ഒന്‍പത് സ്ഥിരം മെകാനികുമാര്‍, ഒരു ഗ്ലാസ് കടര്‍, ഒരു കുറിയര്‍ ലോജിസ്റ്റിക്‌സ് ബദലി, 33 സ്ഥിരം കന്‍ഡക്ടര്‍മാര്‍, 13 ബദലി കന്‍ഡക്ടര്‍, ഒരു സ്വിഫ്റ്റ് കന്‍ഡക്ടര്‍, 49 സ്ഥിരം ഡ്രൈവര്‍മാര്‍, 16 ബദലി ഡ്രൈവര്‍മാര്‍, 8 സ്വിഫ്റ്റ് ഡ്രൈവര്‍ കം കന്‍ഡക്ടര്‍മാര്‍ എന്നിവരെയാണ് ജോലിക്ക് മദ്യപിച്ചെത്തിയതായി വിജിലന്‍സ് വിഭാഗം പരിശോധനയില്‍ കണ്ടെത്തിയത്.

KSRTC | ജോലിക്കിടെ മദ്യപാനം: ബ്രത്‌ലൈസര്‍ പരിശോധനയില്‍ കുടുങ്ങിയ 137 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 97 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ജോലിക്ക് എത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ബ്രതലൈസര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് ഉത്തരവിറങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം കെഎസ്ആര്‍ടിസി ചീഫ് ഓഫിസ് ഉള്‍പെടെ എല്ലാ യൂനിറ്റുകളിലും റീജിയണല്‍ വര്‍ക് ഷോപുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധന ഇനിയും തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Keywords: News, Kerala, Kerala-News, Thiruvananthapuram-News, 137 Employees, Bus, Conductor, Caught, Suspended, Dismissed, KSRTC, Breath Analyser Test, Vigilance, 137 employees were caught in KSRTC breath analyser test.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia