ന്യൂമാഹി ഫിഷ്‌ലാന്റിങ് സെന്ററിന്റെ നവീകരണത്തിന് 136 ല­ക്ഷം

 


തി­രു­വ­ന­ന്ത­പുരം: കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി ഫിഷ്‌ലാന്റിങ് സെന്ററിന്റെ നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി 136 ലക്ഷം രൂപയുടെ പദ്ധതിക്ക് ദേശീയമത്സ്യവികസന ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഫിഷറീസ് ­ തുറമുഖ മന്ത്രി കെ. ബാബു അറിയി­ച്ചു.

നിലവിലുള്ള ലോഡിങ് ഏരിയ, പാര്‍ക്കിങ് ഏരിയ, ലേലപ്പുര, ഓടകള്‍ എന്നിവ നവീകരിച്ച് ആധുനിക നിലവാരത്തില്‍ ആക്കുന്നതിനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നെറ്റ്‌മെന്റിങ് ഷെഡ്, ചുറ്റുമതില്‍, മെച്ചപ്പെട്ട ജലവിതരണം, വൈദ്യൂതീകരണം, മാലിന്യ സംസ്‌കരണ പ്‌ളാന്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നൂറു ശതമാനം കേന്ദ്രസഹായ പദ്ധതിയാണിത്.
ന്യൂമാഹി ഫിഷ്‌ലാന്റിങ് സെന്ററിന്റെ നവീകരണത്തിന് 136 ല­ക്ഷം
യൂറോപ്പിലേക്കും മറ്റ് രാഷ്ട്രങ്ങളിലേക്കും സമുദ്രോല്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നതിനു വേണ്ടി നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും ശുചിത്വവല്‍ക്കരിക്കുന്നതിനുമുള്ള സമഗ്രപദ്ധതിയാണിത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

Keywords: Kerala, Thiruvananthapuram, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Minister K Babu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia