മാ­ന­ഭം­ഗ­ശ്ര­മ­ത്തി­നി­ടെ ഗര്‍­ഭി­ണി­യെ വെട്ടി­കൊന്ന 13കാ­രന്‍ പി­ടി­യില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാ­ന­ഭം­ഗ­ശ്ര­മ­ത്തി­നി­ടെ ഗര്‍­ഭി­ണി­യെ വെട്ടി­കൊന്ന 13കാ­രന്‍ പി­ടി­യില്‍
തൊടു­പു­ഴ: മാ­നം­ഭം­ഗ­ശ്ര­മ­ത്തി­നി­ടെ ചെറുതോണിയില്‍ ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊന്ന അയല്‍­വാ­സിയായ പതിമൂന്നുകാ­രന്‍ പോ­ലീ­സി­ന്റെ പി­ടി­യി­ലാ­യി.

ഇടുക്കി ഇഞ്ചപ്പാറയില്‍ നെല്ലിശേരി വീട്ടില്‍ അബ്ദുല്ലയുടെ ഭാ­ര്യ സ­ജി­ന(26)യാ­ണ് ദാ­രു­ണ­മാ­യി കൊല്ല­പ്പെ­ട്ട­ത്. ഞായറാഴ്ച ഉ­ച്ച­യ്ക്ക് മൂന്നുമണിയോടെ പശുവിനെ തീറ്റിക്കാനായി വീടിന് സമീപത്തുള്ള പറമ്പിലേയ്ക്ക് പോയതായി­രു­ന്നു സ­ജി­ന. രാ­ത്രി­യായിട്ടും വീ­ട്ടില്‍ തി­രി­ച്ചെ­ത്താ­തി­നെ തു­ടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറമട­യില്‍ ചോ­ര­യില്‍­കു­ളി­ച്ചു­കി­ട­ക്കു­ന്ന നി­ല­യില്‍ മൃതദേ­ഹം ക­ണ്ടെ­ത്തി­യ­ത്.

മാ­ന­ഭം­ഗ ശ്ര­മം ത­ട­ഞ്ഞ­പ്പോള്‍ താന്‍ കൊ­ല­പ്പെ­ടു­ത്തി­യാ­താ­ണെ­ന്ന് 13കാ­രന്‍ സ­മ്മ­തി­ച്ച­താ­യി പോ­ലീ­സ് പ­റഞ്ഞു. മൃതദേഹം കിടന്നതിന്റെ 30 മീറ്റര്‍ അകലെ പിടിവലി­യു­ടെ ല­ക്ഷ­ണ­ങ്ങ­ളും രക്ത പാടുകളും കാണപ്പെട്ടിരു­ന്നു.
കോ­ട്ടയം മെ­ഡി­ക്കല്‍ കോ­ളേ­ജില്‍ ന­ട­ത്തി­യ­ പോ­സ്റ്റു­മോര്‍്­ട്ട­ത്തി­ലാ­ണ് സജി­ന ആ­റു­മാ­സം ഗര്‍­ഭി­ണി­യാ­ണെ­ന്ന് വ്യ­ക്ത­മാ­യത്.

കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഉണ്ടായ മുറിവാണ് മരണകാ­ര­ണ­മെ­ന്ന് പോ­സ്റ്റു­മോര്‍­ട്ടം റി­പ്പോര്‍­ട്ടില്‍ തെ­ളി­ഞ്ഞി­ട്ടുണ്ട്. തമിഴ്‌­നാട്ടുകാരന്‍ നമ്പിരാജാണ് സജിനയുടെ ഭര്‍ത്താവ്. ഇവര്‍ സ്‌­നേഹിച്ച് വിവാഹം കഴിച്ചതാണ്. പിന്നീട് മതപരിവര്‍ത്തനം നടത്തി അബ്ദുള്ളയെന്ന പേര് സ്വീ­ക­രി­ക്കു­ക­യാ­യി­രുന്നു. എറണാകുളത്ത് ഒ­രു തുണിക­ട­യില്‍ സെ­യില്‍­മാ­നായി ജോലിചെ­യ്യു­ക­യാ­ണ് അ­ബ്ദുല്ല. സജിന അച്ഛനമ്മമാരുടെ കൂടെയായിരു­ന്നു ക­ഴിഞ്ഞിരുന്നത്. സജിനയ്ക്ക് എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. പി­താ­വ് ഷാ­ജ­ഹന്‍ അ­ന്വേ­ഷി­ച്ച് ചെ­ന്ന­പ്പോ­ഴാണ് മക­ളെ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്.

പ്രതി എ­ട്ടാംക്ലാസുകാ­ര­നാ­ണെ­ന്ന് പോ­ലീ­സ് അ­റി­യി­ച്ചു. പതിമൂന്നുകാരന്‍ തനിച്ച്­ കൊല നടത്തുമോയെന്ന്­ പോലീസ്­ സംശ­യം പ്ര­ട­കി­പ്പി­ക്കു­ന്നു­ണ്ട്. കൂട്ടാളിയായി മറ്റാരെങ്കിലും ഉണ്ടാകാനുള്ള സാധ്യ­തയും പോ­ലീ­സ് അ­ന്വേ­ഷി­ക്കു­ക­യാ­ണ്. സംഭവം നടന്നതി­ന്റെ പി­റ്റേ ദി­വസം സ്­കൂള്‍ വി­ട്ട് 13കാ­രന്‍ എറണാ­കു­ള­ത്തേക്ക് പോ­യ­തായും വി­വ­ര­മു­ണ്ട്. 13 കാര­ന്റെ ക്രൂ­രമായ കൊ­ല­പാത­കം നാ­ട്ടു­കാ­രെ ഒ­ന്നട­ങ്കം ന­ടു­ക്കി­യി­രി­ക്കു­ക­യാ­ണ്.

Keywords:  Murder, Arrest, Woman, Boy, Ernakulam, Thodupuzha 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia