മാനഭംഗശ്രമത്തിനിടെ ഗര്‍ഭിണിയെ വെട്ടികൊന്ന 13കാരന് പിടിയില്‍
Aug 1, 2012, 12:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: മാനംഭംഗശ്രമത്തിനിടെ ചെറുതോണിയില്‍ ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊന്ന അയല്‍വാസിയായ പതിമൂന്നുകാരന്‍ പോലീസിന്റെ പിടിയിലായി.
ഇടുക്കി ഇഞ്ചപ്പാറയില്‍ നെല്ലിശേരി വീട്ടില്‍ അബ്ദുല്ലയുടെ ഭാര്യ സജിന(26)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പശുവിനെ തീറ്റിക്കാനായി വീടിന് സമീപത്തുള്ള പറമ്പിലേയ്ക്ക് പോയതായിരുന്നു സജിന. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറമടയില്‍ ചോരയില്‍കുളിച്ചുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മാനഭംഗ ശ്രമം തടഞ്ഞപ്പോള്‍ താന്‍ കൊലപ്പെടുത്തിയാതാണെന്ന് 13കാരന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം കിടന്നതിന്റെ 30 മീറ്റര്‍ അകലെ പിടിവലിയുടെ ലക്ഷണങ്ങളും രക്ത പാടുകളും കാണപ്പെട്ടിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്്ട്ടത്തിലാണ് സജിന ആറുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഉണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടുകാരന് നമ്പിരാജാണ് സജിനയുടെ ഭര്‍ത്താവ്. ഇവര്‍ സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. പിന്നീട് മതപരിവര്‍ത്തനം നടത്തി അബ്ദുള്ളയെന്ന പേര് സ്വീകരിക്കുകയായിരുന്നു. എറണാകുളത്ത് ഒരു തുണികടയില്‍ സെയില്‍മാനായി ജോലിചെയ്യുകയാണ് അബ്ദുല്ല. സജിന അച്ഛനമ്മമാരുടെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. സജിനയ്ക്ക് എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. പിതാവ് ഷാജഹന് അന്വേഷിച്ച് ചെന്നപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതി എട്ടാംക്ലാസുകാരനാണെന്ന് പോലീസ് അറിയിച്ചു. പതിമൂന്നുകാരന്‍ തനിച്ച് കൊല നടത്തുമോയെന്ന് പോലീസ് സംശയം പ്രടകിപ്പിക്കുന്നുണ്ട്. കൂട്ടാളിയായി മറ്റാരെങ്കിലും ഉണ്ടാകാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുകയാണ്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം സ്കൂള്‍ വിട്ട് 13കാരന് എറണാകുളത്തേക്ക് പോയതായും വിവരമുണ്ട്. 13 കാരന്റെ ക്രൂരമായ കൊലപാതകം നാട്ടുകാരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

Keywords: Murder, Arrest, Woman, Boy, Ernakulam, Thodupuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.