പ്രണയം നടിച്ച് പതിമൂന്നുകാരിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയിട്ട് ഒരുമാസം കഴിഞ്ഞു

 

വടകര: പ്രണയം നടിച്ച് പതിമൂന്നുകാരിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയിട്ട് ഒരുമാസം കഴിഞ്ഞു. വടകര താഴെയങ്ങാടിയിലെ എ.സി ഹൗസില്‍ ഷഹീനയുടെ മകളും എം.യു.എം വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫാത്വിമ ഷഹീദയെയാണ് ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തത് കേസന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമായി.

ഒക്ടോബര്‍ ആറിന് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഷഹീദയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിട നിര്‍മാണ തൊഴിലാളിയായ അന്‍താജ് അലി(35) എന്ന ബംഗാളി യുവാവിനെയും കാണാതായ വിവരം അറിഞ്ഞത്. ഇതേ തുടര്‍ന്ന് പോലീസ് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെയും പെണ്‍കുട്ടിയേയും തേടി ബംഗാളിലേക്ക് പോയെങ്കിലും വെറുംകൈയ്യോടെ കഴിഞ്ഞ ദിവസം തിരിച്ചെത്തുകയായിരുന്നു.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നാദിയ ജില്ലയിലെത്തിയ പോലീസ് അന്‍താജ് അലിയുടെ വീട്ടിലും നാട്ടിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. കുഗ്രാമമായ ഇവിടെ ഈറ്റ വെട്ടി ജീവിക്കുന്നവരാണ് ഭൂരിഭാഗവും. മാതാവും സഹോദരനുമാണ് അന്‍താജിന്റെ വീട്ടിലുണ്ടായിരുന്നത്. അന്‍താജ് അലി കേരളത്തിലേക്ക് എട്ടുമാസം മുമ്പാണ് ജോലിക്കു പോയെന്ന മറുപടിയാണ് ഇവര്‍ പോലീസിന് നല്‍കിയത്. സഹോദരനും മുമ്പ് കേരളത്തില്‍ നിര്‍മാണ ജോലിക്ക് വന്നിരുന്നു.

പെണ്‍കുട്ടിയുമൊത്ത് അന്‍താജ് പോയ വിവരം പോലീസ് പറഞ്ഞാണ് ഇവര്‍ അറിഞ്ഞത്. അതിനിടെ ഷഹീദയുടെ മാതാവിന് ബംഗാളില്‍ നിന്ന് ഒരു മിസ്ഡ് കോള്‍ ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ബംഗാളിലേക്ക് വ്യാപിപ്പിച്ചത്. മിസ്ഡ് കോള്‍ അടിച്ച ആളെ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചു കണ്ടെത്തിയെങ്കിലും മറ്റൊരു നമ്പറിലേക്ക് വിളിച്ചപ്പോള്‍ തെറ്റിയതാണെന്ന് മിസ്ഡ് കോള്‍ അടിച്ചയാള്‍ അറിയിച്ചത്.

പ്രണയം നടിച്ച് പതിമൂന്നുകാരിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയിട്ട് ഒരുമാസം കഴിഞ്ഞു
Fathima Shaheeda
യുവാവ് ഒറ്റപ്പാലത്തുനിന്ന് ഒരു യുവതിയെ വിവാഹം ചെയ്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒറ്റപ്പാലത്തെ യുവതിയുടെ വീട്ടില്‍ എത്തിയെങ്കിലും അവിടെയും അന്‍താജ് ചെന്നിട്ടില്ലെന്ന് കണ്ടെത്തി. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലും മൈസൂരിലും ബാഗ്ലൂരിലും അന്‍താജിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. മകളുടെ തിരോധാനത്തിനുശേഷം മാതാവ് ഷഹീന ആകെ തളര്‍ന്ന സ്ഥിതിയിലാണ്. ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ മുഖ്യമന്ത്രിയെക്കണ്ടും കേസന്വേഷണം ക്രൈബ്രാംഞ്ചിന് കൈമാറാന്‍ ആക്ഷന്‍ കമ്മിറ്റി ശ്രമിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
ഷഹനാസ് ബാനുവിനൊപ്പം കാമുകനായ യുവാവിനെയും കാണാതായതായി വിവരം

Keywords : 13 year old kidnapped, Vadakara, Kannur, Kozhikode, Love, Girl, Student, Bangladesh, Police, Bangalore, Youth, Crime Branch, Kerala, Shahida, Thazeyangadi, Mysore, Missed call, Shaheena, Ottapalam, oommen chandy, Mass programme, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia